ADVERTISEMENT

തിരുവനന്തപുരം സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സിന് കീഴിലുള്ള ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിലും കൊച്ചിയിലെ ഇസിഎച്ച്എസ് റീജനൽ സെന്ററുകളിലും പോളിക്ലിനിക്കുകളിലുമായി 200 ഒഴിവുകളിൽ  കരാർ നിയമനത്തിന് അപേക്ഷിക്കാം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്.

149 ഒഴിവ്

തിരുവനന്തപുരം സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സിന് കീഴിലുള്ള ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിൽ 149 ഒഴിവുകളുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ചങ്ങനാശേരി, കിളിമാനൂർ, കൊട്ടാരക്കര, റാന്നി, നാഗർകോവിൽ, തൂത്തുക്കുടി എന്നിവിടങ്ങളിലെ പോളിക്ലിനിക്കുകളിലാണ് അവസരം. ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായം എന്നിവ ചുവടെ.

ഒാഫിസർ ഇൻ ചാർജ് പോളിക്ലിനിക്: ബിരുദം, വിരമിച്ച ആംഡ് ഫോഴ്സസ് ഒാഫിസർ, 63 വയസ്.

ഗൈനക്കോളജിസ്റ്റ്: എംഡി/ എംഎസ്‌, 68 വയസ്.

മെഡിക്കൽ സ്പെഷലിസ്റ്റ്: എംഡി/ എംഎസ്, 68 വയസ്.

മെഡിക്കൽ ഒാഫിസർ: എംബിബിഎസ്, 66 വയസ്.

ഡെന്റൽ ഒാഫിസർ: ബിഡിഎസ്, 63 വയസ്.

ഡെന്റൽ ഹൈജീനിസ്റ്റ്: പ്ലസ്ടു സയൻസ് ജയം/ തത്തുല്യം, ഡെന്റൽ ഹൈജീനിസ്റ്റ്/ ഡെന്റൽ മെക്കാനിക് കോഴ്സിൽ ദ്വിവൽസര ഡിപ്ലോമ, സെൻട്രൽ/ സ്റ്റേറ്റ്/ ഡെന്റൽ കൗൺസിൽ ഒാഫ് ഇന്ത്യ റജിസ്ട്രേഷൻ, ക്ലാസ് 1 ഡിഎച്ച്/ ഡിഒആർഎ കോഴ്സ് (ആംഡ് ഫോഴ്സസ്), 56 വയസ്.

റേഡിയോഗ്രഫർ: ഡിപ്ലോമ/ ക്ലാസ് 1 റേഡിയോഗ്രഫർ കോഴ്സ് (ആംഡ് ഫോഴ്സസ്), 56 വയസ്.

ഫിസിയോതെറപ്പിസ്റ്റ്: ഡിപ്ലോമ/ ക്ലാസ് 1 ഫിസിയോതെറപ്പി കോഴ്സ് (ആംഡ് ഫോഴ്സസ്), 56 വയസ്.

ഫാർമസിസ്റ്റ്: ബി ഫാർമസി അല്ലെങ്കിൽ പ്ലസ്ടു സയൻസ്, ഫാർമസിയിൽ ഡിപ്ലോമയും ഫാർമസിസ്റ്റ് ആയി റജിസ്ട്രേഷനും, 56 വയസ്.

നഴ്സിങ് അസിസ്റ്റന്റ്: ക്ലാസ് 1 നഴ്സിങ് അസിസ്റ്റന്റ് കോഴ്സ് (ആംഡ് ഫോഴ്സസ്), വിമുക്തഭടൻമാർ മാത്രം, 56 വയസ്.

ലബോറട്ടറി അസിസ്റ്റന്റ്: ഡിഎംഎൽടി/ ക്ലാസ് 1 ലാബ് ടെക് കോഴ്സ് (ആംഡ് ഫോഴ്സസ്), 56 വയസ്.

ലബോറട്ടറി ടെക്നീഷ്യൻ: ബിഎസ്‌സി (മെഡിക്കൽ ലാബ് ടെക്നോളജി) അല്ലെങ്കിൽ മെട്രിക്കുലേഷൻ/ ഹയർ സെക്കൻഡറി/ സീനിയർ സെക്കൻഡറി (സയൻസ് സ്ട്രീം), മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമ, 58 വയസ്.

ഡ്രൈവർ: എട്ടാംക്ലാസ്/ ക്ലാസ് 1 ഡ്രൈവർ എംടി (ആംഡ് ഫോഴ്സസ്), എൽഎംവി ഡ്രൈവിങ് ലൈസൻസ്, 53 വയസ്.

പ്യൂൺ: ജിഡി ട്രേഡ് (ആംഡ് ഫോഴ്സസ്), വിമുക്തഭടൻമാർ മാത്രം, 53 വയസ്.

അറ്റന്‍ഡന്റ് (സ്ത്രീ): എഴുത്തും വായനയും അറിയണം, വിമുക്തഭടൻമാരുടെ ആശ്രിതർക്ക് മുൻഗണന, 53 വയസ്.

സഫായ്‌വാല: എഴുത്തും വായനയും അറിയണം, വിമുക്തഭടൻമാർക്കും അവരുടെ ആശ്രിതർക്കും മുൻഗണന, 53 വയസ്.

ചൗക്കിദാർ: ജിഡി ട്രേഡ് (ആംഡ് ഫോഴ്സസ്), വിമുക്തഭടൻമാർ മാത്രം, 53 വയസ്.

അപേക്ഷകർക്ക് 3/ 5 വർഷം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ചൗക്കിദാർ, നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ പ്രവൃത്തിപരിചയം ആവശ്യമില്ല.

51 ഒഴിവ്

കൊച്ചി ഇസിഎച്ച്എസ് റീജനൽ സെന്ററുകളിലും മൂവാറ്റുപുഴ, കൊച്ചി, പൈനാവ് എന്നീ പോളിക്ലിനിക്കുകളിലും വിവിധ തസ്തികയിലായി 51 ഒഴിവുകളുണ്ട്. ഫെബ്രുവരി 5 വരെ ഇ–മെയിൽ മുഖേന അപേക്ഷിക്കാം. ഫെബ്രുവരി 14- 19 വരെ ഇന്റർവ്യൂ നടത്തും.

ഒാഫിസർ ഇൻ ചാർജ്, മെഡിക്കൽ സ്പെഷലിസ്റ്റ്, മെഡിക്കൽ ഒാഫിസർ, ഡെന്റൽ ഒാഫിസർ, നഴ്സിങ് അസിസ്റ്റന്റ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റ്, റേഡിയോഗ്രഫർ, ഫിസിയോതെറപ്പിസ്റ്റ്, അറ്റന്‍ഡന്റ് (സ്ത്രീ), ഡ്രൈവർ, സഫായ്‌വാല, ചൗക്കിദാർ, പ്യൂൺ, ക്ലാർക്ക് എന്നിങ്ങനെയാണ് ഒഴിവ്. 

www.echs.gov.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com