ADVERTISEMENT

ഐഎസ്ആർഒയുടെ കീഴിലുള്ള ബെംഗളൂരു യു ആർ റാവു സാറ്റ്‌ലൈറ്റ് സെന്ററിൽ (URSC) വിവിധ തസ്തികയിലായി 182 ഒഴിവ്. മാർച്ച് 6 വരെ ഒാൺലൈനായി അപേക്ഷിക്കാം. താൽക്കാലിക നിയമനമാണ്. തസ്തിക, വിഭാഗങ്ങൾ, യോഗ്യത, പ്രായം, ശമ്പളം എന്നിവ ചുവടെ.

ടെക്നീഷ്യൻ ബി: ഇലക്ട്രോണിക്സ് മെക്കാനിക്, ടെക്നീഷ്യൻ പവർ ഇലക്ട്രോണിക് സിസ്റ്റംസ്, മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക് അപ്ലയൻസസ്, മെക്കാനിക് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്, ഫിറ്റർ, ഇലക്ട്രിക്കൽ, പ്ലംബര്‍, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, ടർണർ, മെഷിനിസ്റ്റ് (ഗ്രൈൻഡർ), മോട്ടോർ വെഹിക്കിൾ മെക്കാനിക്, ഫൊട്ടോഗ്രഫി/ ഡിജിറ്റൽ ഫൊട്ടോഗ്രഫി, മെഷിനിസ്റ്റ്, ഇലക്ട്രോപ്ലേറ്റിങ്, വെൽഡർ: എസ്എസ്എൽസി/ എസ്എസ്‌സി/ മെട്രിക്കുലേഷൻ, ബന്ധപ്പെട്ട ട്രേഡിൽ െഎടിഐ/ എൻടിസി/ എൻഎസി (എൻസിവിടി), 18-35, 21,700 രൂപ. 

ഡ്രാഫ്റ്റ്സ്മാൻ ബി: ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ: എസ്എസ്എൽസി/ എസ്എസ്‌സി/ മെട്രിക്കുലേഷൻ, ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ ട്രേഡിൽ  െഎടിഐ/ എൻടിസി/ എൻഎസി (എൻസിവിടി), 18-35, 21,700 രൂപ. 

ടെക്നിക്കൽ അസിസ്റ്റന്റ്: മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, ഒാട്ടമൊബീൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ: ബന്ധപ്പെട്ട വിഭാഗത്തിൽ ഒന്നാം ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ, 18-35, 44,900 രൂപ.

ലൈബ്രറി അസിസ്റ്റന്റ്: ബിരുദം, ഒന്നാം ക്ലാസോടെ ലൈബ്രറി സയൻസ്/ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പിജി/ തത്തുല്യം, 18-35, 44,900 രൂപ.

സയന്റിഫിക് അസിസ്റ്റന്റ്: കെമിസ്ട്രി, ഫിസിക്സ്, ആനിമേഷൻ ആൻഡ് മൾട്ടിമീഡിയ, ഇലക്ട്രോണിക്സ്: ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിഎസ്‌സി, 18-35, 44,900 രൂപ.

ഹിന്ദി ടൈപ്പിസ്റ്റ്: ഒന്നാം ക്ലാസോടെ ആർട്സ്/ സയൻസ്/ കൊമേഴ്സ്/ മാനേജ്മെന്റ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദം. പത്താം ക്ലാസ്/ ബിരുദ തലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം അല്ലെങ്കിൽ പരീക്ഷാ മാധ്യമം ആയിരിക്കണം. ഹിന്ദി കംപ്യൂട്ടർ ടൈപ്പിങ്ങിൽ മിനിറ്റിൽ 25 വാക്ക് വേഗം, കംപ്യൂട്ടർ പരിജ്ഞാനം, 18-26, 25,500 രൂപ.

കേറ്ററിങ് അറ്റൻഡന്റ് എ: എസ്എസ്എൽസി/ എസ്എസ്‌സി ജയം/ തത്തുല്യം, 18-26, 18,000 രൂപ.

കുക്ക്: എസ്എസ്എൽസി/ എസ്എസ്‌സി ജയം/ തത്തുല്യം. 5 വർഷം പ്രവൃത്തിപരിചയം, 18-35, 19900 രൂപ.

ഫയർമാൻ എ: എസ്എസ്എൽസി/ എസ്എസ്‌സി ജയം/ തത്തുല്യം, നിശ്ചിത ശാരീരിക ക്ഷമത, 18-25, 19900 രൂപ.

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ എ: എസ്എസ്എൽസി/ എസ്എസ്‌സി ജയം/ തത്തുല്യം, 3 വർഷം പ്രവൃത്തിപരിചയം, എൽവിഡി ലൈസൻസ്, 18-35, 19,900 രൂപ.

ഹെവി വെഹിക്കിൾ ഡ്രൈവർ എ: എസ്എസ്എൽസി/ എസ്എസ്‌സി ജയം/ തത്തുല്യം, 5 വർഷം പ്രവൃത്തിപരിചയം, എച്ച്‌വിഡി ലൈസൻസ്, 18-35, 19,900 രൂപ.

അപേക്ഷാഫീസ്: 250 രൂപ. ഒാൺലൈനായും ഒാഫ്‌ലൈനായും ഫീസടയ്ക്കാം. വനിതകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്‌തഭടൻമാർ എന്നിവർക്കു ഫീസില്ല. www.isro.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com