ADVERTISEMENT

ഡിപ്ലോമക്കാർക്ക് ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ യാന്ത്രിക് ആകാം. മെക്കാനിക്കൽ/ ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങളിലായി 37 ഒഴിവുകളുണ്ട്. 

പുരുഷൻമാർക്കാണ് അവസരം. 

മാർച്ച്  16 മുതൽ 22 വരെ ഓൺലൈനായി അപേക്ഷിക്കാം.

2/2020 ബാച്ചിലേക്കാണു തിരഞ്ഞെടുപ്പ്. ഏപ്രിലിൽ എഴുത്തുപരീക്ഷ നടത്തും. ഓഗസ്റ്റിൽ പരിശീലനം ആരംഭിക്കും. 

യോഗ്യത: മെട്രിക്കുലേഷൻ/ തത്തുല്യം. കുറഞ്ഞതു മൊത്തം 60 % മാർക്കോടെ  ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ (റേഡിയോ/ പവർ) എൻജിനീയറിങ് ഡിപ്ലോമ ജയിച്ചിരിക്കണം. പട്ടികവിഭാഗക്കാർക്കും ദേശീയ തലത്തിൽ നേട്ടമുണ്ടാക്കിയ കായികതാരങ്ങൾക്കും മാർക്കിൽ 5 % ഇളവുണ്ട്.

പ്രായം: 18–22. 1998 ഓഗസ്റ്റ് ഒന്നിനും 2002 ജൂലൈ 31നും മധ്യേ ജനിച്ചവർ (രണ്ടു തീയതികളും ഉൾപ്പെടെ) അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

അടിസ്ഥാന ശമ്പളം: 29200 രൂപ. മറ്റാനുകൂല്യങ്ങളും ലഭിക്കും.

ശാരീരികയോഗ്യത: ഉയരം കുറഞ്ഞത് 157 സെ.മീ., നെഞ്ചളവ് ആനുപാതികം, കുറഞ്ഞത് അഞ്ചു സെമീ വികാസം വേണം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. 

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. മെഡിക്കൽ പരിശോധനയുമുണ്ടാകും.  മുംബൈ, ചെന്നൈ, കൊൽക്കത്ത, നോയിഡ എന്നിവിടങ്ങളിലാണ്  പരീക്ഷാകേന്ദ്രങ്ങൾ. 

അപേക്ഷിക്കേണ്ട വിധം: www.joinindiancoastguard.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം.  വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com