ADVERTISEMENT

കേന്ദ്ര സർവീസിൽ വിവിധ തസ്‌തികകളിലെ 1355 ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിനു കീഴിലുള്ള മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാകും നിയമനം. മാർച്ച് 20  വരെ ഓൺലൈനായി അപേക്ഷിക്കാം. ബിരുദം, പ്ലസ്ടു, എസ്‌എസ്‌എൽസി ജയിച്ചവർക്കാണ് അവസരം. തസ്തിക, യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.  

പ്രായം: എസ്എസ്എൽസി, പ്ലസ്ടു  യോഗ്യത വേണ്ട തസ്തികകൾക്ക് 18–25 വയസ്. ബിരുദം യോഗ്യത വേണ്ട തസ്തികയിലേക്ക് 18–30. 

ഉയർന്ന പ്രായപരിധിയിൽ പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും  ഭിന്നശേഷിക്കാർക്കു 10 വർഷവും ഇളവുണ്ട്. 

അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/ പട്ടികജാതി/ പട്ടികവർഗം/ ഭിന്നശേഷിക്കാർ/ വിമുക്‌തഭടന്മാർ എന്നിവർക്കു ഫീസില്ല. ഓൺലൈനായോ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാനായോ ഫീസ് അടയ്‌ക്കാം.  മാർച്ച് 23 വരെ ഫീസടയ്ക്കാം. 

തിരഞ്ഞെടുപ്പ്:  കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ജൂൺ 10  മുതൽ 12 വരെ പരീക്ഷ നടക്കും. തിരുവനന്തപുരം (കോഡ് – 9211), എറണാകുളം (9213), കണ്ണൂർ (9202),  കൊല്ലം  (9210), കോട്ടയം (9205),   കോഴിക്കോട് (9206), തൃശൂർ (9212) എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.  

അപേക്ഷിക്കുന്ന വിധം:  www.ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് വഴി  ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളവർക്ക് സൈറ്റിൽ നൽകിയിട്ടുള്ള Phase-VIII/2020/Selection Posts Examination എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കാം. അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കുക. www.ssc.nic.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com