ADVERTISEMENT

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ (യു‌എൽ‌സി‌സി‌എസ്) യുഎൽ ഫൗണ്ടേഷൻ നടത്തുന്ന വാഗ്‌ഭടാനന്ദ എജ്യൂ പ്രോജക്റ്റിലേക്കുള്ള (വിഇപി) പ്രവേശന പരീക്ഷ 8ന് ജില്ലയിലെ 8 കേന്ദ്രങ്ങളിൽ നടക്കും. ഏഴാം ക്ലാസ് മുതൽ സാമ്പത്തികപിന്നാക്കമുള്ള വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം പഠന യാത്രകൾ, പ്രോജക്ടുകൾ, സംവാദങ്ങൾ, സെമിനാറുകൾ എന്നിവയും വിവിധ മേഖലകളിലെ വിദഗ്ധരുടെ പരിശീലനവും പദ്ധതിയിലൂടെ ലഭിക്കും. ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ ദേശീയതല മത്സരപരീക്ഷകൾക്കുള്ള പരിശീലനവും ലഭിക്കും. 

പൊതുവിജ്ഞാനം, ഭൂമിശാസ്ത്രം, ചരിത്രം, ശാസ്ത്രം, ഗണിതം എന്നിവ അടിസ്ഥാനമാക്കിയാണ് പരീക്ഷ. 6നു മുമ്പ് സെന്റർ കോർഡിനേറ്റർമാരുടെ അടുത്ത് പേരു റജിസ്റ്റർ ചെയ്യണം. 8 കേന്ദ്രങ്ങളിൽ നിന്ന് 30 വീതം വിദ്യാർഥികളെ തിരഞ്ഞെടുക്കും. പരീക്ഷാ കേന്ദ്രങ്ങൾ: കാരപ്പറമ്പ് വാഗ്ഭടാനന്ദ ട്രസ്റ്റ് (90740 50117), കൊയിലാണ്ടി ടാലന്റ് ബാങ്ക് (94964 41654), വടകര മേപ്പായ് നവോദയ കലാവേദി (9349476047), മടപ്പള്ളി ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ, (94461 00339), വട്ടോളി ചേതന കലാസാംസ്‌കാരിക വേദി(8921548241), കുറ്റ്യാടി സി ഗേറ്റ്(7736016621), എകരൂൽ ജന നൻമ റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി(94006 69559), കൊടിയത്തൂര്‍ അൽ ഫറാക്(99615 45310).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com