ADVERTISEMENT

തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സിൽ വർക്ക് അസിസ്റ്റന്റ് തസ്തികയിൽ 80 ഒഴിവ്. പുരുഷന്മാർക്കാണ് അവസരം. മാർച്ച് 25 വരെ അപേക്ഷിക്കാം. വിഭാഗം, യോഗ്യത എന്നിവ ചുവടെ. 

പ്രൊഡക്‌ഷൻ: കെമിസ്ട്രി ഒരു വിഷയമായുള്ള പ്രീഡിഗ്രി/ പ്ലസ്ടു പരീക്ഷ ജയം/ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സ്കീമിന്റെ കീഴിലുള്ള അറ്റൻഡന്റ് ഒാപ്പറേറ്റർ ട്രേഡിൽ എൻഎസി യോഗ്യത.

ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്.

ഇൻസ്ട്രുമെന്റേഷൻ: ഇൻസ്ട്രുമെന്റ് മെക്കാനിക് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്.

സാനിറ്ററി പ്ലംബർ: പ്ലംബർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്.

ലെഡ് ലൈനർ: വെൽഡർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്.

ബ്രിക്ക് ലെയർ, റിഗർ: എസ്എസ്എൽസി/ ജെടിഎസ്‌സി

പ്രായം (01.01.2020ന്): 18–36 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

ശമ്പളം: 22,709 രൂപ (പിആർ). www.travancoretitanium.com 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com