ADVERTISEMENT

ഭാരത്  ഇലക്‌ട്രോണിക്സിൽ ട്രേഡ് അപ്രന്റിസ്, എൻജിനീയർ, ഡപ്യൂട്ടി എൻജിനീയർ അവസരം. 150 അപ്രന്റിസ് ഉൾപ്പെടെ 253 ഒഴിവുകളുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. 

150 അപ്രന്റിസ്

ഗാസിയാബാദ് യൂണിറ്റിലെ 150 ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്ക് മാർച്ച് 16 വരെ  ഒാൺലൈനായി അപേക്ഷിക്കാം. ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്,  മെഷിനിസ്റ്റ്,   ഡ്രാഫ്റ്റ്സ്മാൻ (സിവിൽ, മെക്കാനിക്കൽ), റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷൻ, ഇലക്ട്രോപ്ലേറ്റർ (പുരുഷൻ), വെൽഡർ, സിഒപിഎ ട്രേഡുകളിലാണ് അവസരം. 

യോഗ്യത:  പ്രസ്തുത ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻസിവിടി). 

പ്രായപരിധി: 21 വയസ്. അർഹരായവർക്ക് പ്രായപരിധിയിൽ ഇളവു ലഭിക്കും.

സ്റ്റൈപ്പൻഡ്: 8196 രൂപ.  വെൽഡർ, സിഒപിഎ ട്രേഡുകളിൽ 7285 രൂപ.

www.apprenticeship.gov.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷിക്കുക. 

24  ഡപ്യൂട്ടി എൻജിനീയർ

സോഫ്റ്റ്‌വെയർ ഡിവിഷനിൽ ഡപ്യൂട്ടി എൻജിനീയർ തസ്തികയിൽ 24 ഒഴിവ്. രണ്ടു വർഷത്തേയ്ക്കാണു നിയമനം. ജാവാ ഡവലപർ (17), സോഫ്റ്റ്‌വെയർ/ സെക്യൂരിറ്റി ടെസ്റ്റർ (7) വിഭാഗങ്ങളിലാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 21. 

യോഗ്യത: കംപ്യൂട്ടർ സയൻസിൽ ബിഇ/ ബിടെക്. കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി: 26 വയസ്. 

79 എൻജിനീയർ

ബെംഗളൂരൂ മിസൈൽ സിസ്റ്റംസ് എസ്ബിയുവിൽ 24 എൻജിനീയർ. കരാർ നിയമനമാണ്. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിൽ  ട്രെയിനി എൻജിനീയർ, പ്രോജക്ട് എൻജിനീയർ തസ്തികകളിലാണ് അവസരം. 

ബെംഗളൂരൂ മിലിട്ടറി കമ്യൂണിക്കേഷൻ എസ്ബിയുവിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ 55 പ്രോജക്ട് എൻജിനീയർ. പ്രോജക്ട് ലൊക്കേഷനിൽ കൊച്ചിയും ഉൾപ്പെടുന്നു. 

മാർച്ച് 14 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

www.bel-india.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com