sections
MORE

LIC: 218 ഒഴിവ്, ശമ്പളം: 32,795– 62,315 രൂപ

MBA
SHARE

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ അസിസ്‌റ്റന്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ (സ്പെഷലിസ്റ്റ്), അസിസ്റ്റന്റ് എൻജിനീയർ തസ്‌തികകളിൽ അവസരം. 218 ഒഴിവ്. ഓൺലൈനിൽ അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15.

അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽ സിവിൽ, ഇലക്ട്രിക്കൽ, ആർക്കിടെക്ട്, സ്ട്രക്ചറൽ, ഇലക്ട്രിക്കൽ/ മെക്കാനിക്കൽ– എംഇപി എൻജിനീയർ വിഭാഗങ്ങളിലായി 50 ഒഴിവുകളുണ്ട്. അസിസ്‌റ്റന്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ വിഭാഗത്തിൽ ഐടി, ചാർട്ടേഡ് അക്കൗണ്ടന്റ്, ആക്ച്വേറിയൽ, രാജ്ഭാഷ, ലീഗൽ എന്നീ വിഭാഗങ്ങളിലാണ് അവസരം. 168 ഒഴിവുകളാണുള്ളത്. 

ശമ്പളം: 32795– 62315 രൂപ. 

തസ്തിക, ഒഴിവ്, യോഗ്യത ചുരുക്കത്തിൽ ചുവടെ: 

എഇ (സിവിൽ): 29 ഒഴിവ്, ബിഇ/ ബിടെക് (സിവിൽ), കുറഞ്ഞത് 3 വർഷം ജോലിപരിചയം. 

എഇ (ഇലക്ട്രിക്കൽ): 10 ഒഴിവ്, ബിഇ/ ബിടെക് (ഇലക്ട്രിക്കൽ), കുറഞ്ഞത് 3 വർഷം ജോലിപരിചയം. 

അസിസ്റ്റന്റ് ആർക്കിടെക്ട്: 4 ഒഴിവ്, ബിആർക്, കുറഞ്ഞത് 3 വർഷം ജോലിപരിചയം. 

എഇ (സ്ട്രക്ചറൽ): 4 ഒഴിവ്, എംഇ/ എംടെക് (സ്ട്രക്ചറൽ), കുറഞ്ഞത് ഒരു വർഷം ജോലിപരിചയം. 

എഇ (എംഇപി): 3 ഒഴിവ്, ബിഇ/ ബിടെക് (മെക്കാനിക്കൽ/  ഇലക്ട്രിക്കൽ), കുറഞ്ഞത് 3 വർഷം ജോലിപരിചയം. 

എഎഒ (സിഎ): 40 ഒഴിവ്, ബിരുദവും  ഐസിഎഐ ഫൈനൽ പരീക്ഷാ ജയവും. ആർട്ടിക്കിൾസ് പൂർത്തിയാക്കി ഐസിഎഐ അസോഷ്യേറ്റ് മെംബർ യോഗ്യത നേടിയവരാകണം.

എഎഒ (ആക്ച്വേറിയൽ): 40 ഒഴിവ്, ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ/ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ഫാക്കൽറ്റി ഓഫ് ആക്ച്വറീസ്, യുകെ നടത്തുന്ന പരീക്ഷയിൽ കുറഞ്ഞത് 6 പേപ്പറുകൾ ജയിച്ചവർക്ക് അപേക്ഷിക്കാം. 

എഎഒ (ലീഗൽ):  40 ഒഴിവ്,  എൽഎൽബി, എൽഎൽഎം ബിരുദം. മൂന്നു വർഷം ബാർ പ്രാക്ടീസ് പരിചയം.

എഎഒ (ഐടി): 50 ഒഴിവ്, കംപ്യൂട്ടർ സയൻസ്, ഐടി അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ എംസിഎ അല്ലെങ്കിൽ എംഎസ്‌സി (കംപ്യൂട്ടർ സയൻസ്).

എഎഒ (രാജ്ഭാഷ): 8 ഒഴിവ്, ഹിന്ദി/ ഹിന്ദി ട്രാൻസ്‌ലേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് മാസ്റ്റേഴ്സ് ബിരുദം. ബിരുദതലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ചിരിക്കണം

അല്ലെങ്കിൽ 

ഇംഗ്ലിഷിൽ പോസ്റ്റ് ഗ്രാജുവേറ്റ് മാസ്റ്റേഴ്സ് ബിരുദം. ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം

അല്ലെങ്കിൽ

സംസ്കൃതത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് മാസ്റ്റേഴ്സ് ബിരുദം. ബിരുദതലത്തിൽ ഇംഗ്ലിഷ്, ഹിന്ദി വിഷയങ്ങളായി പഠിച്ചിരിക്കണം.

പ്രായം: 21– 30 വയസ്. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് 10 വർഷവും ഇളവ് ലഭിക്കും. എൽഐസി ജീവനക്കാർക്കും ഇളവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിജ്‌ഞാപനം കാണുക.

യോഗ്യത, പ്രായം എന്നിവ 2020 ഫെബ്രുവരി  ഒന്ന് അടിസ്‌ഥാനമാക്കി കണക്കാക്കും.

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ടാകും. പ്രിലിമിനറി പരീക്ഷ ഏപ്രിൽ 4 നു നടത്തും. കണ്ണൂർ,  കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്. റീസണിങ് എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലിഷ് എന്നിവയടങ്ങുന്ന ഒബ്‌ജക്‌ടീവ് ചോദ്യങ്ങളുൾപ്പെടുന്നതാണു പ്രിലിമിനറി പരീക്ഷ.  

അപേക്ഷാഫീസ്: 700 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 85 രൂപ ഇന്റിമേഷൻ ചാർജ് മതി. ഓൺലൈനായി ഫീസ് അടയ്‌ക്കാം. 

ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. ഫീസടച്ചതിനു ശേഷം ഇ–രസീത് പ്രിന്റെടുക്കണം. 

അപേക്ഷിക്കുന്ന വിധം: www.licindia.in  എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA