ADVERTISEMENT

മഹാരത്ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമായ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ ലിമിറ്റഡിൽ  E1ലെവൽ എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷിക്കാം. എച്ച്ആർ എക്സിക്യൂട്ടീവ്, പബ്ലിക് റിലേഷൻസ് ഒാഫിസർ തസ്തികകളിലാണ് അവസരം. യുജിസി നെറ്റ്-2020 അടിസ്ഥാനമാക്കിയാണു നിയമനം. ഒഴിവുകളുടെ എണ്ണം പിന്നീട് പ്രസിദ്ധീകരിക്കും. 

ഓൺലൈനായി അപേക്ഷിക്കണം. ഏപ്രിൽ 16 വരെ അപേക്ഷ സ്വീകരിക്കും. 

പരസ്യനമ്പർ: 1/ 2020 (R&P)

യോഗ്യത ചുവടെ.

എച്ച്ആർ എക്സിക്യൂട്ടീവ്: കുറഞ്ഞത് 60 % മാർക്കോടെ പഴ്സനൽ മാനേജ്മെന്റ്/ എച്ച്ആർഡി/ എച്ച്ആർഎം സ്പെഷലൈസേഷനോടെ എംബിഎ അല്ലെങ്കിൽ കുറഞ്ഞത് 60 % മാർക്കോടെ പഴ്സനൽ മാനേജ്മെന്റ്/ ഐആർ/ ലേബർ വെൽഫയറിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 60 % മാർക്കോടെ പിഎം/ ഐആർ/ ലേബർ വെൽഫയറിൽ കുറഞ്ഞത് രണ്ടു വർഷത്തെ ഫുൾ ടൈം പിജി ഡിപ്ലോമ അല്ലെങ്കിൽ കുറഞ്ഞത് 60 % മാർക്കോടെ പിജിഡിഎം (ഐഐഎം).

പബ്ലിക് റിലേഷൻസ് ഒാഫിസർ: കുറഞ്ഞത് 60 % മാർക്കോടെ പിജി ബിരുദം/ ദ്വിവൽസര ഡിപ്ലോമ (പബ്ലിക് റിലേഷൻസ്/ ജേണലിസം/ മാസ് കമ്യൂണിക്കേഷൻ). നിബന്ധനകൾക്കു വിധേയമായി അവസാന വർഷ/ സെമസ്റ്റർ വിദ്യാർഥികൾക്കും അപേക്ഷിക്കാം.   

പ്രായപരിധി (31.07.2020ന്): 30 വയസ്. അർഹരായവർക്കു ചട്ടപ്രകാരം ഇളവ് ലഭിക്കും.

ശമ്പളം: 60,000-1,80,000 രൂപ.

www.ongcindia.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com