ADVERTISEMENT

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ വിഭാഗങ്ങളിൽ കൺസൽറ്റന്റ്, സ്പെഷലിസ്റ്റ്, അനലിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 39 ഒഴിവുകളാണുള്ളത്. ഓൺലൈനിൽ അപേക്ഷിക്കണം.  

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 29.

തസ്തിക, വിഭാഗം, ഒഴിവുകളുടെ എണ്ണം ചുവടെ. 

കൺസൽറ്റന്റ് –അപ്ലൈഡ് മാത്തമാറ്റിക്സ് (3 ഒഴിവ്), കൺസൽറ്റന്റ് – അപ്ലൈഡ് ഇക്കണോമിക്സ് (3 ഒഴിവ്), ഇക്കണോമിസ്റ്റ് – മൈക്രോഇക്കണോമിക് മോഡലിങ് (ഒരൊഴിവ്), ഡേറ്റാ അനലിസ്റ്റ് / എംപിഡി (ഒരൊഴിവ്), ഡേറ്റാ അനലിസ്റ്റ് / ഡോസ് – ഡിഎൻബിഎസ് ( 2 ഒഴിവ്), ഡേറ്റാ അനലിസ്റ്റ് / ഡിഒആർ –ഡിബിആർ ( 2 ഒഴിവ്), റിസ്ക് അനലിസ്റ്റ് /ഡോസ് – ഡിഎൻബിഎസ് ( ഒരൊഴിവ്),  റിസ്ക് അനലിസ്റ്റ് / ഡിഇഐഒ (2 ഒഴിവ്), ഐഎസ് ഓഡിറ്റർ (2 ഒഴിവ്), സ്പെഷലിസ്റ്റ് ഇൻ ഫൊറൻസിക് ഓഡിറ്റ് (ഒരൊഴിവ്), അക്കൗണ്ട്സ് സ്പെഷലിസ്റ്റ് (ഒരൊഴിവ്), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (9 ഒഴിവ്), പ്രോജക്ട് അഡ്മിനിസ്ട്രേറ്റർ (5 ഒഴിവ്), നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ (6 ഒഴിവ്). 

യോഗ്യത, പ്രായം, തിരഞ്ഞെടുപ്പ് തുടങ്ങിയ വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം കാണുക.

അപേക്ഷിക്കേണ്ട വിധം:  www.rbi.org.in  എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ റജിസ്‌ട്രേഷൻ നടത്തണം.

English Summary : Reserve Bank of India Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com