ADVERTISEMENT

ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ട്രോപ്പിക്കൽ മിറ്റീരിയോളജി ജൂനിയർ/ സീനിയർ റിസർച് ഫെലോ പ്രോഗ്രാമുകളിലേക്കും റിസർച് അസോഷ്യേറ്റ്, റിസർച് ഫെലോ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. രണ്ടു വ്യത്യസ്ത വിജ്ഞാപനങ്ങളിലായി ആകെ 66 ഒഴിവുകളുണ്ട്. പൂണെ, ഡൽഹി, ഹൈദരാബാദ്, ഗോവ, ചെന്നൈ എന്നിവിടങ്ങളിലാണ് ഒഴിവ്. തിരുവനന്തപുരത്തെ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലും (NCESS) കൊച്ചിയിലെ സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് ആൻഡ് എക്കോളജിയിലും (CMLRE) ഒഴിവുണ്ട്.

റിസർച് അസോഷ്യേറ്റ് തസ്തികയിലേക്ക് പിഎച്ച്ഡിക്കാർക്കും  എംഎസ്‌സി/ എംടെക് യോഗ്യതക്കാർക്ക് മറ്റ് തസ്തികകളിലേക്കും അപേക്ഷിക്കാം. കൂടാതെ നെറ്റ്/ ഗേറ്റ്/ എൽഎസ് യോഗ്യതയും ഉണ്ടായിരിക്കണം. ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 30.

www.tropmet.res.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com