സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ 62 ഒഴിവ്: ശമ്പളം: 45,000– 1,00,000 രൂപ

recruitment
SHARE

ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ യങ് പ്രഫഷനൽ, കൺസൽറ്റന്റ് തസ്തികകളിലായി 62 ഒഴിവുകൾ. മൂന്നു വർഷത്തെ താൽക്കാലിക നിയമനം.

നാഗ്പുർ, കൊൽക്കത്ത, പട്ന, റായ്പുർ, ഭോപ്പാൽ, ഗുവാഹത്തി, ലക്നൗ, ഭുവനേശ്വർ, ഹൈദരാബാദ്, ബെംഗളൂരു, അഹമദാബാദ്, ജയ്പുർ, ഫരീദാബാദ് എന്നിവിടങ്ങളിലെ സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിന്റെ വിവിധ ഒാഫിസുകളി‌ലാണ് ഒഴിവ്. ഏപ്രിൽ 25 വരെ അപേക്ഷിക്കാം.

യോഗ്യത: ജിയോളജി/ അപ്ലൈഡ് ജിയോളജി/ എർത്ത് സയൻസ്/ ജിയോസയൻസ്/ ഹൈഡ്രോജിയോളജി എന്നിവയിൽ എംഎസ്‌സി/ എംഎസ്/ എംടെക്/ എംഎസ്‌സിടെക് അല്ലെങ്കിൽ തത്തുല്യം. സമാന മേഖലയിൽ 10 വർഷത്തെ പ്രവൃത്തിപരിചയം. യങ് പ്രഫഷനൽ തസ്തികയിൽ പ്രവൃത്തിപരിചയം ആവശ്യമില്ല. 

പ്രായപരിധി (01.01.2020 ന്): യങ് പ്രഫഷനൽ- 30 വയസ് (01.01.1990 നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം). 

കൺസൽറ്റന്റ്- 65 വയസ് (01.01.1955 നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം). 

ശമ്പളം: കൺസൽറ്റന്റ്- 1,00,000 രൂപ. യങ് പ്രഫഷനൽ- 45,000 രൂപ. യോഗ്യതയ്ക്കനുസരിച്ച് 5% വർധനയുണ്ട്.

www.cgwb.gov.in

English Summary : Central Ground Water Board Recruitment

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA