ADVERTISEMENT

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ അസിസ്‌റ്റന്റ് ഒാഫിസർ ഒഴിവ്. ഫിനാൻസ് വിഭാഗത്തിലാണ് അവസരം. കുറഞ്ഞത് 55 % മാർക്കോടെ (എസ്‌സി/ എസ്ടി/ ഭിന്നശേഷിക്കാർക്ക് 50 % മാർക്ക്) ബിരുദവും സിഎ ഇന്റർമീഡിയറ്റ്/ സിഎംഎ ഇന്റർമീഡിയറ്റ്/ തത്തുല്യ ജയവുമാണ് യോഗ്യത. മൂന്നു വർ‌ഷം പ്രവൃത്തിപരിചയം വേണം. പ്രായപരിധി 30 വയസ്. ശമ്പളം 40,000 രൂപ. മേയ് 6 വരെ ഓൺലൈനായി അപേക്ഷിക്കാം. 

ഗ്രാജുവേറ്റ് എൻജിനീയർമാർക്ക് അവസരം  

ഗ്രാജുവേറ്റ് എൻജിനീയർമാർക്ക് എൻജിനീയർ/ ഒാഫിസർ, ഗ്രാജുവേറ്റ് അപ്രന്റിസ് എൻജിനീയർ ആകാൻ  അവസരം. സിവിൽ, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, കെമിക്കൽ വിഭാഗങ്ങളിലാണ് ഒഴിവ്. ബന്ധപ്പെട്ട വിഭാഗങ്ങളിൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഗേറ്റ് –2020 സ്കോർ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. പ്രായപരിധി 26 വയസ്. ശമ്പളം 50,000 രൂപ. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മേയ് 6. www.iocl.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com