നാഷനൽ ഫെർട്ടിലൈസേഴ്സിൽ 52 ഒഴിവ്, ശമ്പളം: 40,000–2,00,000 രൂപ

Recruitment
SHARE

നോയിഡയിലെ നാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി എൻജിനീയർ, മാനേജർ, സീനിയർ കെമിസ്റ്റ് തസ്തികയിൽ 52 ഒഴിവുകൾ. റഗുലർ നിയമനമാണ്. മേയ് 27 വരെ അപേക്ഷിക്കാം.

തസ്തികയും യോഗ്യതയും ചുവടെ. 

എൻജിനീയർ/ മാനേജർ (പ്രൊഡക്ഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ): കെമിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ ബിടെക്/ ബിഇ/ ബിഎസ്‌സി എൻജിനീയറിങ് അല്ലെങ്കിൽ എഎംഐഇ. 

എൻജിനീയർ (ഇൻസ്ട്രുമെന്റേഷൻ): ഇൻസ്ട്രുമെന്റേഷൻ/  ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിടെക്/ ബിഇ/ ബിഎസ്‌സി എൻജിനീയറിങ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ എഎംഐഇ.

എൻജിനീയർ (സിവിൽ): സിവിൽ എൻജിനീയറിങ്ങിൽ ബിടെക്/ ബിഇ അല്ലെങ്കിൽ എഎംഐഇ.

സീനിയർ കെമിസ്റ്റ്: എംഎസ്‌സി കെമിസ്ട്രി.

എൻജിനീയർ (ഫയർ ആൻഡ് സേഫ്റ്റി): ഫയർ എൻജിനീയറിങ്/ സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്ങിൽ ബിടെക്/ ബിഇ അല്ലെങ്കിൽ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ കെമിക്കൽ വിഭാഗത്തിൽ ബിടെക്/ ബിഇ/ ബിഎസ്‌സി എൻജിനീയറിങ്, ഡിവിഷനൽ ഒാഫിസേഴ്സ് കോഴ്സ് (എൻഎഫ്എസ്‌സിയിൽ നിന്നും).

അപേക്ഷകർ യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം. 

പ്രായവും ശമ്പളവും പ്രവൃത്തിപരിചയവും ചുവടെ.

സീനിയർ കെമിസ്റ്റ്/ എൻജിനീയർ: 30 വയസ്, 40,000-1,40,000, 1 വർഷം.

മാനേജർ: 45 വയസ്, 70,000-2,00,000, 9 വർഷം.

അപേക്ഷാഫീസ്: 700 രൂപ. എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ, ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾ എന്നിവർക്ക് ഫീസില്ല.

www.nationalfertilizers.com

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA