സെക്യൂരിറ്റി പ്രിന്റിങ് പ്രസ്സിൽ 86 കൺസൽറ്റന്റ്, ശമ്പളം: 30,000- 40,000 രൂപ

Recruitment
SHARE

സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിന് (SPMCIL) കീഴിലുള്ള ഹൈദരാബാദിലെ സെക്യൂരിറ്റി പ്രിന്റിങ് പ്രസ്സിൽ കൺസൽറ്റന്റിന്റെ 86 ഒഴിവുകളുണ്ട്. കൺട്രോൾ, പ്രിന്റിങ്, എൻജിനീയറിങ്, റിസോഴ്സ് മാനേജ്മെന്റ് എന്നിങ്ങനെ സൂപ്പർവൈസറി, വർക്ക്മെൻ വിഭാഗങ്ങളിലായാണ് അവസരം. കേന്ദ്ര സർക്കാർ/ എസ്പിഎംസിഐഎൽ/ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ചവർക്കാണ് അവസരം. മേയ് 20 വരെ അപേക്ഷിക്കാം.

ശമ്പളം: വർക്ക്മെൻ വിഭാഗത്തിന് 30000 രൂപയും സൂപ്പർവൈസറി വിഭാഗത്തിന് 40000 രൂപയും. താൽപര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം General Manager, Security Printing Press, Hyderabad, Mint Compound, Saifabad, Hyderabad-500063 എന്ന വിലാസത്തിൽ സ്പീഡ്/ റജിസ്ട്രേഡ് തപാൽ മുഖേന അയയ്ക്കണം. കവറിന് പുറത്ത് APPLICATION FOR THE POST OF CONSULTANT (NAME OF THE DEPT) എന്നെഴുതണം. www.spphyderabad.spmcil.com

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA