അഗ്രി. ഇൻഷുറൻസ് കമ്പനിയിൽ മാനേജർ

recruitment
SHARE

ന്യൂഡൽഹി കേന്ദ്രമായുള്ള വിള ഇൻഷുറൻസ് സ്ഥാപനമായ അഗ്രികൾചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യയിൽ അവസരം. ഡിസ്ട്രിക്ട് മാനേജർ (ബിസിനസ് ഡവലപ്മെന്റ്/ റിസ്ക് മാനേജ്മെന്റ്) തസ്തികയിലാണ് ഒഴിവ്. മേയ് 28 വരെ ഓൺലൈനായി  അപേക്ഷിക്കാം. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് അവസരം. ഒരു വർഷത്തെ കരാർ നിയമനമാണ്. കാലാവധി നീട്ടിക്കിട്ടിയേക്കാം. 

യോഗ്യത: അഗ്രികൾചർ/ ഹോർട്ടികൾചർ/ റൂറൽ സ്റ്റഡീസ്/ അഗ്രി ബിസിനസ് മാനേജ്െമന്റിൽ കുറഞ്ഞത് മൊത്തം 60 % മാർക്കോടെ (പട്ടികവിഭാഗക്കാർക്ക് 55 % മാർക്ക് മതി) ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. 

അഗ്രികൾചറൽ ഇൻഷുറൻസ് മാർക്കറ്റിങ് അല്ലെങ്കിൽ റിസ്ക് മാനേജ്മെന്റിൽ കുറഞ്ഞതു 2 വർഷത്തെ യോഗ്യതാനന്തര പരിചയം വേണം. പ്രായപരിധി 35 വയസ്. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്ക് www.aicofindia.com എന്ന വെബ്സൈറ്റ് കാണുക.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA