രാജീവ് ഗാന്ധി സൂപ്പർ സ്പെഷൽറ്റി ഹോസ്പിറ്റലിൽ 418 ഒഴിവുകൾ, ശമ്പളം: 9,300- 34,800 രൂപ

Recruitment
SHARE

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രത്യേക ആശുപത്രിയാക്കി മാറ്റിയിട്ടുള്ള ന്യൂഡൽഹി രാജീവ് ഗാന്ധി സൂപ്പർ സ്പെഷൽറ്റി ഹോസ്പിറ്റലിൽ വിവിധ തസ്തികകളിലായി 418 ഒഴിവുകൾ. മേയ് 22 വരെ ഇമെയിൽ മുഖേന അപേക്ഷിക്കാം.

അനസ്തീസിയ (കാർഡിയാക്, കാർഡിയാക് പീഡിയാട്രിക്), ബയോകെമിസ്ട്രി, കാർഡിയോളജി, ക്രിട്ടിക്കൽ കെയർ, സിടിവിഎസ്, ജി ഐ സർജറി, ഗ്യാസ്ട്രോഎൻട്രോളജി, ഹിമറ്റോളജി/ പതോളജി, മൈക്രോബയോളജി, അനസ്തീസിയ,  നെഫ്രോളജി, ന്യൂറോളജി, പൾമണോളജി, റേഡിയോളജി, റുമറ്റോളജി, യൂറോളജി, എപ്പിഡെമിയോളജിസ്റ്റ് (പ്രിവന്റീവ് സോഷ്യൽ മെഡിസിൻ) വിഭാഗങ്ങളിൽ  പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, അസോഷ്യേറ്റ് പ്രഫസറുടെ 76 ഒഴിവുകളും ബ്ലഡ് ബാങ്ക്, കാർഡിയോളജി, സിഎസ്എസ്ഡി, സിടിവിഎസ് (പെർഫ്യൂഷനിസ്റ്റ്), ഡയാലിസിസ്, ഗ്യാസ്ട്രോഎൻട്രോളജി, ലബോറട്ടറി, ഒടി (അനസ്തീസിയ), പൾമണോളജി, റേഡിയോളജി വിഭാഗങ്ങളിൽ ടെക്നീഷ്യന്റെ 100 ഒഴിവുകളും കൂടാതെ മെഡിക്കൽ ഒാഫിസർ (8 ഒഴിവ്), നഴ്സിങ് ഒാഫിസർ/ സ്റ്റാഫ് നഴ്സ് (209 ഒഴിവ്), ഡയറ്റീഷ്യൻ (2 ഒഴിവ്), ഫാർമസിസ്റ്റ് (4 ഒഴിവ്), ഫിസിയോതെറപ്പിസ്റ്റ് (3 ഒഴിവ്), ഒാഫിസ് സൂപ്രണ്ട്- എൻജിനീയറിങ് സർവീസസ് (1 ഒഴിവ്), സോഷ്യൽ വർക്കർ (1 ഒഴിവ്), എൽഡിസി (14 ഒഴിവ്) ഒഴിവുകളുമുണ്ട്. 

നഴ്സിങ് ഒാഫിസർ/ സ്റ്റാഫ് നഴ്സ് (209 ഒഴിവ്): ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി  ഡപ്ലോമ/ നഴ്സിങ്ങിൽ എ ഗ്രേഡ് സർട്ടിഫിക്കറ്റ്, നഴ്സിങ് കൗൺസിൽ ഒാഫ് ഇന്ത്യ റജിസ്ട്രേഷൻ, കുറഞ്ഞത് 5 വർഷത്തെ യോഗ്യതാനന്തര പ്രവ‍ൃത്തിപരിചയം. അല്ലെങ്കിൽ  നഴ്സിങ് സയൻസിൽ ബിരുദം/ പോസ്റ്റ് ബേസിക് നഴ്സിങ് കോഴ്സ്, നഴ്സിങ് കൗൺസിൽ ഒാഫ് ഇന്ത്യ റജിസ്ട്രേഷൻ, കുറഞ്ഞത് 2 വർഷത്തെ യോഗ്യതാനന്തര പ്രവ‍ൃത്തിപരിചയം. പ്രായപരിധി: 50 വയസ്, ശമ്പളം: 9,300- 34,800 രൂപ, ഗ്രേഡ്പേ 4,600 രൂപ.

വിശദവിവരങ്ങൾക്ക്: www.rgssh.in

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA