ADVERTISEMENT

പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫൻസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ (DRDO) റിക്രൂട്മെന്റ് ആൻഡ് അസസ്‌മെന്റ് സെന്റർ (RAC) സയന്റിസ്‌റ്റ് ബി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.167 ഒഴിവുകളാണുള്ളത്. ഡിആർഡിഒയിൽ സയന്റിസ്റ്റ് ‘ബി’ തസ്തികയിലേക്കുള്ള നേരിട്ടുള്ള റിക്രൂട്മെന്റാണ്. നിശ്ചിത ഗേറ്റ് സ്കോർ ഉള്ളവരായിരിക്കണം അപേക്ഷകർ. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 10. വിഭാഗവും ഒഴിവുകളുടെ എണ്ണവും ചുവടെ:

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് (37), മെക്കാനിക്കൽ എൻജിനീയറിങ് (35), കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (31), ഇലക്ട്രിക്കൽ എൻജിനീയറിങ് (12), മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ്/ മെറ്റലർജിക്കൽ എൻജിനീയറിങ് (10), ഫിസിക്സ് (8), കെമിസ്ട്രി (7), കെമിക്കൽ എൻജിനീയറിങ് (6), ഏയ്റോനോട്ടിക്കൽ എൻജിനീയറിങ് (4), മാത്തമാറ്റിക്സ് (4), സിവിൽ എൻജിനീയറിങ് (3), സൈക്കോളജി (10) എന്നിങ്ങനെയാണ് ഒഴിവുകൾ. എൻജിനീയറിങ് വിഷയങ്ങളിൽ ബിരുദവും സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. നിശ്ചിത ഗേറ്റ് സ്കോർ നേടിയിരിക്കണം.  

സൈക്കോളജി വിഷയത്തിൽ ബിരുദാനന്തര ബിരുദത്തിനു പുറമെ നെറ്റ് യോഗ്യത നേടിയിരിക്കണം. 2020 ജൂണിലെ നെറ്റ് പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വെബ്‌സൈറ്റ് കാണുക.

പ്രായപരിധി: 28 വയസ്. എസ്‌സി/ എസ്‌ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം. 

അപേക്ഷാ ഫീസ്: ജനറൽ, ഒബിസി, ഇഡബ്ല്യുഎസ്  വിഭാഗക്കാർക്ക് 100 രൂപ. എസ്‌സി/ എസ്‌ടി/ ഭിന്നശേഷിക്കാർ/ സ്‌ത്രീകൾ എന്നിവർക്കു ഫീസില്ല. ഒാൺലൈനായി ഫീസടയ്ക്കാം.

www.rac.gov.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com