മത്സ്യഫെഡിൽ 37 ഒഴിവ്, ശമ്പളം: 12,000– 40,000 രൂപ

Jobs
SHARE

സംസ്ഥാന മത്സ്യ വികസന ഫെഡറേഷനിലേക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖാന്തിരം വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. 37 ഒഴിവുകൾ. ജൂൺ 10 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായപരിധി (01.05.2020 വരെ), ശമ്പളം എന്നിവ ചുവടെ.

മാനേജ്മെന്റ് ട്രെയിനി–മാർക്കറ്റിങ് (ഒഴിവ്–10): എംഎഫ്എസ്‌സി/ ബിഎഫ്എസ്‌സി /എംഎസ്‌സി (ഇൻഡസ്ട്രിയൽ ഫിഷറീസ്)/ എംഎസ്‌സി (അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്)/ എംഎസ്‌സി (മറൈൻ ബയോളജി) /എംഎസ്‌സി (അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ)/ എംഎസ്‌സി (അക്വാകൾച്ചർ ആൻഡ് ഫിഷറീസ് മൈക്രോബയോളജി)/ എംഎസ്‌സി (അക്വാകൾച്ചർ‌ ആൻഡ് ഫിഷ് പ്രോസസിങ്)/ എംഎസ്‌സി (സുവോളജി), ഒന്നാം ക്ലാസ് ദ്വിവൽസര ഫുൾടൈം എംബിഎ (മാർക്കറ്റിങ്), 20,000 രൂപ, അല്ലെങ്കിൽ ഒന്നാം ക്ലാസ് ബിരുദം, ഒന്നാം ക്ലാസ് ദ്വിവൽസര ഫുൾടൈം എംബിഎ മാർക്കറ്റിങ്, 18,000 രൂപ, 30 വയസ്.

മാനേജ്മെന്റ് ട്രെയിനി–അക്കൗണ്ടിങ് (ഒഴിവ്–10): ബികോം, ഒന്നാം ക്ലാസ് ദ്വിവൽസര ഫുൾടൈം എംബിഎ (ഫിനാൻസ്) അല്ലെങ്കിൽ സിഎ (ഇന്റർ), ടാലി, 30 വയസ്, 18,000 രൂപ.

മാനേജ്മെന്റ് ട്രെയിനി–ടെക്നിക്കൽ (9 ഒഴിവ്): ഒന്നാം ക്ലാസ് ബിടെക് (സിവിൽ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്), 30 വയസ്, 18,000 രൂപ.

ജൂനിയർ എക്സിക്യൂട്ടീവ്- മാർക്കറ്റിങ്/ അക്വാകൾച്ചർ/ പ്രോജക്ട്സ് (3 ഒഴിവ്): എംഎഫ്എസ്‌സി/ ബിഎഫ്എസ്‌സി/ എംഎസ്‌സി (ഇൻഡസ്ട്രിയൽ ഫിഷറീസ്)/ എംഎസ്‌സി (അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്)/ എംഎസ്‌സി (മറൈൻ ബയോളജി)/ എംഎസ്‌സി (അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ)/ എംഎസ്‌സി (അക്വാകൾച്ചർ ആൻഡ് ഫിഷറീസ് മൈക്രോബയോളജി)/ എംഎസ്‌സി (അക്വാകൾച്ചർ ആൻഡ് ഫിഷ് പ്രോസസിങ്)/ എംഎസ്‌സി (സുവോളജി), ഒന്നാം ക്ലാസ് ദ്വിവൽസര ഫുൾടൈം എംബിഎ (ജൂനിയർ എക്സിക്യൂട്ടീവ്- മാർക്കറ്റിങ് തസ്തികയിൽ എംബിഎ മാർക്കറ്റിങ് വേണം), 5 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 18–40 വയസ്, 40,000 രൂപ.

ക്വാളിറ്റി സൂപ്പർവൈസർ (5 ഒഴിവ്): വിഎച്ച്എസ്ഇ (ഫിഷ് പ്രോസസിങ് ടെക്നോളജി), 3 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 18–40 വയസ്, 12,000 രൂപ.

www.cmdkerala.net

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA