ADVERTISEMENT

ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ സർവീസിലെ (ഐഎസ്എസ്) ഒഴിവുകൾ നികത്തുന്നതിനുള്ള ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ സർവീസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്‌റ്റാറ്റിസ്‌റ്റിക്കൽ സർവീസിൽ 47 ഒഴിവുകളാണുള്ളത്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. ഓൺലൈൻ വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. ഓൺലൈൻ അപേക്ഷ പിൻവലിക്കാനും അവസരമുണ്ട്. ജൂലൈ 7 മുതൽ 13 വരെ അപേക്ഷ പിൻവലിക്കാം.   

യോഗ്യത: സ്‌റ്റാറ്റിസ്‌റ്റിക്‌സ്, മാത്തമാറ്റിക്കൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ്, അപ്ലൈഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് എന്നിവയിലേതെങ്കിലും ഒന്ന് ഒരു വിഷയമായി പഠിച്ചുള്ള ബിരുദം അല്ലെങ്കിൽ ഇവയിലേതെങ്കിലും വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദം. 

പ്രായം: 21–30 വയസ്, 2020 ഓഗസ്റ്റ് ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. മറ്റിളവുകൾക്കു വിജ്ഞാപനം കാണുക.

എഴുത്തുപരീക്ഷ: രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഒക്ടോബർ 16  മുതൽ എഴുത്തു പരീക്ഷ നടത്തും. കേരളത്തിൽ തിരുവനന്തപുരമാണു പരീക്ഷാ കേന്ദ്രം. ചെന്നൈയും ബെംഗളൂരുവുമാണു കേരളത്തിനു തൊട്ടടുത്ത കേന്ദ്രങ്ങൾ. വിശദവിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. ഒന്നാമത്തെ ഘട്ടം എഴുത്തുപരീക്ഷയാണ്. വിവിധ വിഷയങ്ങളിലായി 1000 മാർക്കിന്റെ എഴുത്തുപരീക്ഷയായിരിക്കും. രണ്ടാംഘട്ടം വൈവ വോസിയാണ്. 200 ആണു പരമാവധി മാർക്ക്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.  

അപേക്ഷാഫീസ്: 200 രൂപ. എസ്‌ബിഐ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചും വിസാ/ മാസ്‌റ്റർ/റുപേ/ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് മുഖേനയും  ഫീസടയ്‌ക്കാം.  ഏതെങ്കിലും എസ്‌ബിഐ ശാഖയിൽ നേരിട്ടും ഫീസ് അടയ്‌ക്കാം. സ്‌ത്രീകൾക്കും പട്ടികജാതി/ വർഗക്കാർക്കും അംഗപരിമിതർക്കും ഫീസില്ല. 

അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.   

വിശദവിവരങ്ങൾക്ക്: www.upsc.gov.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com