ADVERTISEMENT

തമിഴ്നാട്ടിലെ കരൂർ വൈശ്യ ബാങ്കിൽ ബിസിനസ് ഡലപ്മെന്റ് അസോഷ്യേറ്റ് തസ്‌തികയിൽ അവസരം. ഓൺലൈനിൽ അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. 

കരാർ നിയമനമാണ്. വിജ്‌ഞാപനം സംബന്ധിച്ച വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ.

യോഗ്യത: കുറഞ്ഞത് 50 % മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ റഗുലർ ബിരുദം. അപേക്ഷകർ ഇംഗ്ലിഷിലുള്ള പ്രവർത്തനപരിചയമുള്ളവരാകണം. പ്രാദേശിക ഭാഷയിലും പരിജ്ഞാനം വേണം. ടൂവീലർ ലൈസൻസും സ്വന്തമായി ടൂവീലറും ഉണ്ടായിരിക്കണം. ബിഎഫ്എസ്ഐ പ്രൊഡക്റ്റുകളുടെ സെയിൽസിൽ കുറഞ്ഞത് ഒരു വർഷം ജോലിപരിചയമുള്ളവർക്ക് മുൻഗണന. 2020 ജൂൺ ഒന്ന് അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും.

പ്രായം: 21 നും 28 നും മധ്യേ. 

2020 ജൂൺ 30 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. അഭിമുഖം മുഖേന തിരഞ്ഞെടുപ്പ് നടത്തും.

ഓൺലൈൻ റജിസ്ട്രേഷനും വിശദവിവരങ്ങൾക്കും:  www.kvb.co.in  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com