സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 444 ഒഴിവ്

bank_job
SHARE

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ എക്സിക്യൂട്ടീവ്, സീനിയർ എക്സിക്യൂട്ടീവ് തസ്തികകളിൽ അവസരം. 326 ഒഴിവുകളാണുള്ളത്. ഓൺലൈൻ വഴി ജൂലൈ 13 വരെ അപേക്ഷിക്കാം. സ്പെഷലിസ്റ്റ് കേഡർ തസ്തികയാണിത്. 3 വർഷത്തെ കരാർ നിയമനമാണ്. 

മികവിന്റെ അടിസ്ഥാനത്തിൽ 5 വർഷം വരെ നീട്ടിക്കിട്ടാം. തസ്തിക തിരിച്ചുള്ള വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ.

എക്സിക്യൂട്ടീവ് (എഫ്ഐ ആൻഡ് എംഎം):  241 ഒഴിവ് (ജനറൽ –100, ഒബിസി– 64, എസ്‌സി –36, എസ്ടി – 18, ഇഡബ്ല്യുഎസ് –23)

യോഗ്യത: റൂറൽ ഇക്കണോമി, അഗ്രിക്കൾചറൽ ആൻഡ് അല്ലൈഡ് ആക്ടിവിക്ടീസ്, ഹോർട്ടികൾചറിൽ നാലു വർഷ ഫുൾടൈം ബിരുദം. സമാന വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദമുള്ളവർക്കും ജോലിപരിചയമുള്ളവർക്കും മുൻഗണന. 

പ്രായപരിധി: 2020 മാർച്ച് 31 നു 30 കവിയരുത് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും). എക്സിക്യൂട്ടീവ് (സോഷ്യൽ ബാങ്കിങ് ആൻഡ് സിഎസ്ആർ): 85 ഒഴിവ് (ജനറൽ –37, ഒബിസി– 22, എസ്‌സി–12, എസ്ടി –6, ഇഡബ്ല്യുഎസ് – 8)

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം (ഫുൾ ടൈം). സോഷ്യൽ സയൻസ് അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദം/ ബിരുദാനന്തര ബിരുദമുള്ളവർക്കു മുൻഗണന. കുറഞ്ഞതു 3 വർഷത്തെ ജോലിപരിചയം വേണം. ഇതിൽ രണ്ടു വർഷം ഗ്രാമീണ മേഖലയിൽ നിന്നുള്ള ജോലിപരിചയമാകണം. 

പ്രായപരിധി: 2020 മാർച്ച് 31 നു 35 കവിയരുത് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും). 

തിരഞ്ഞെടുപ്പ്: ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകർക്ക് ഇന്റർവ്യൂ നടത്തും. 

അപേക്ഷാ ഫീസ്: ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗത്തിന് 750 രൂപ. പട്ടികവിഭാഗം, അംഗപരിമിതർക്കു അപേക്ഷാഫീസില്ല. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് മുഖേന അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ് വഴി ഓൺലൈനായി ഫീസ് അടയ്ക്കണം. അപേക്ഷിക്കുന്ന വിധം: www.bank.sbiഅല്ലെങ്കിൽ www.sbi.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ റജിസ്ട്രേഷൻ നടത്താം.

വിശദവിവരങ്ങളും വിജ്ഞാപനത്തിന്റെ പൂർണരൂപവും വെബ്സൈറ്റിൽ ലഭിക്കും. 

വിവിധ വിജ്ഞാപനങ്ങളിലായി 118 ഒഴിവ് 

എക്സിക്യൂട്ടീവ് അവസരങ്ങൾ കൂടാതെ വിവിധ വിജ്ഞാപനങ്ങളിലായി 118 ഒഴിവുകളിലേക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. വെൽത്ത് മാനേജ്മെന്റ് ബിസിനസ് യൂണിറ്റിലെ 64 ഒഴിവുകളുൾപ്പെടെ 7 വ്യത്യസ്ത വിജ്ഞാപനങ്ങളിലായി റഗുലർ, കരാർ നിയമനങ്ങളിലാണ് അവസരം. വെൽത്ത് മാനേജ്മെന്റ് യൂണിറ്റിൽ റിലേഷൻഷിപ് മാനേജർ തസ്തികയിൽ മാത്രം 48  ഒഴിവുകളാണുള്ളത്. ജോലിപരിചയമുള്ളവർക്കാണ് അവസരം. എസ്ബിഐയുടെ എസ്എംഇ ക്രെഡിറ്റ് അനലിസ്റ്റ് തസ്തികയിൽ 20 ഒഴിവുകളിലേക്കും മാനേജർ (എംഎംജിഎസ്– 3) വിഭാഗങ്ങളിലെ 9 ഒഴിവുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA