പവർഗ്രിഡ് കോർപറേഷൻ ഒാഫ് ഇന്ത്യയിൽ വിവിധ ട്രേഡുകളിൽ അപ്രന്റിസ് ആകാം. ആകെ 224 ഒഴിവ്. ഒരു വർഷമാണു പരിശീലനം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്.
97 ഒഴിവ്
ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ദിയു ദാമൻ ആൻഡ് ദാദ്ര നഗർ ഹവേലി എന്നിവിടങ്ങളിലാണ് അവസരം. ജൂലൈ 4 വരെ അപേക്ഷിക്കാം.
ഗ്രാജുവേറ്റ് (ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ), എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോഴ്സ്), ഡിപ്ലോമ (ഇലക്ട്രിക്കൽ/ സിവിൽ), ഐടിഐ ഇലക്ട്രിക്കൽ വിഭാഗങ്ങളിലാണ് ഒഴിവ്.
67 ഒഴിവ്
തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക എന്നിവ ഉൾപ്പെടുന്ന സതേൺ റീജനിലാണ് അവസരം. ജൂലൈ 5 വരെ അപേക്ഷിക്കാം.
വിഭാഗം, യോഗ്യത, സ്റ്റൈപ്പൻഡ് ചുവടെ.
ഗ്രാജുവേറ്റ് അപ്രന്റിസ്: ഇലക്ട്രിക്കൽ/ സിവിൽ എൻജിനീയറിങ് ബിരുദം, 15,000 രൂപ.
ഡിപ്ലോമ: ഇലക്ട്രിക്കൽ/ സിവിൽ എൻജിനീയറിങ് ഡിപ്ലോമ, 12,000 രൂപ.
ഹ്യൂമൻ റിസോഴ്സ്–
എക്സിക്യൂട്ടീവ് (എച്ച്ആർ): എംബിഎ (എച്ച്ആർ)/ എംഎസ്ഡബ്ല്യു/ പിജി ഡിപ്ലോമ ഇൻ പിഎം ആൻഡ് ഐആർ, 15,000 രൂപ.
അസിസ്റ്റന്റ് (എച്ച്ആർ): ബിഎ/ ബിബിഎ, 12,000 രൂപ.
ഐടിഐ: ഐടിഐ ഇലക്ട്രിക്കൽ, 11,000 രൂപ.
60 ഒഴിവ്
ഒഡിഷയിലാണ് അവസരം. ജൂലൈ 8 വരെ ഒാൺലൈനായി അപേക്ഷിക്കാം. വിഭാഗങ്ങളും സ്റ്റൈപ്പൻഡും ചുവടെ.
ഗ്രാജുവേറ്റ് ഇൻ ഇലക്ട്രിക്കൽ/ സിവിൽ എൻജിനീയറിങ്, എക്സിക്യൂട്ടീവ് (എച്ച്ആർ): 15,000 രൂപ.
ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ/ സിവിൽ എൻജിനീയറിങ്, അസിസ്റ്റന്റ് (എച്ച്ആർ): 12,000 രൂപ.
ഐടിഐ ഇലക്ട്രിക്കൽ: 11,000 രൂപ.www.powergridindia.com