ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിനു കീഴിലുള്ള ബെംഗളൂരുവിലെ സെൻട്രൽ സിൽക്ക് ബോർഡിൽ സയന്റിസ്റ്റ്, അസിസ്റ്റന്റ്് തസ്തികയിൽ അവസരം. സയന്റിസ്റ്റ് തസ്തികയിൽ 77 ഉം അസിസ്റ്റന്റ് തസ്തികയിൽ 2 ഒഴിവുകളുമുണ്ട്. ജൂലൈ 17 വരെ ഒാൺലൈനായി അപേക്ഷിക്കാം.
സയന്റിസ്റ്റ് സി (ബയോടെക്നോളജി, സിൽക്ക്‌വേം പതോളജി/ ഫിസിയോളജി), സയന്റിസ്റ്റ് ബി (അഗ്രോണമി, ബോട്ടണി, പ്ലാന്റ് ഫിസിയോളജി, എന്റോമോളജി, സിൽക്ക്‌വേം ബ്രീഡിങ് ആൻഡ് ജെനിറ്റിക്സ്/ പതോളജി/ ഫിസിയോളജി, പ്ലാന്റ് ബ്രീഡിങ് ആൻഡ് ജെനിറ്റിക്സ്, പ്ലാന്റ് പതോളജി, സെറികൾച്ചർ), സയന്റിസ്റ്റ് ബി (സിഎസ്ടിആർഐ യൂണിറ്റ്സ്), അസിസ്റ്റന്റ് (ടെക്നിക്കൽ) എന്നിങ്ങനെയാണ് അവസരം. www.csb.gov.in