ADVERTISEMENT

മുംബൈയിലെ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 393 ഒഴിവുകളുണ്ട്. ജൂലൈ 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.

മാനേജ്മെന്റ് ട്രെയിനി (കെമിക്കൽ, ബോയിലർ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ) എൻജിനീയർ (കെമിക്കൽ), ഒാഫിസർ (മാർക്കറ്റിങ്), അസിസ്റ്റന്റ് ഒാഫിസർ (മാർക്കറ്റിങ്), ഒാപ്പറേറ്റർ ട്രെയിനി (കെമിക്കൽ), ബോയിലർ ഒാപ്പറേറ്റർ ഗ്രേഡ് III, ജൂനിയർ ഫയർമാൻ ഗ്രേഡ് II എന്നിങ്ങനെയാണ് അവസരം. മാനേജ്മെന്റ് ട്രെയിനി തസ്തികയിൽ മാത്രമായി 186 ഒഴിവുകളുണ്ട്. 

പ്രധാന തസ്തികകളുടെ വിശദവിവരങ്ങൾ ചുവെട.

മാനേജ്മെന്റ് ട്രെയിനി–

കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ: ബന്ധപ്പെട്ട വിഭാഗത്തിൽ 4 വർഷത്തെ റഗുലർ ഫുൾടൈം ബിഇ/ ബിടെക്/ ബിഎസ്‌സി എൻജിനീയറിങ് ബിരുദം

ബോയിലർ: കെമിക്കൽ/ മെക്കാനിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രിക്കൽ വിഭാഗത്തിൽ 4 വർഷത്തെ റഗുലർ ഫുൾടൈം ബിഇ/ ബിടെക്/ ബിഎസ്‌സി എൻജിനീയറിങ് ബിരുദം, ഉയർന്ന പ്രായം 25 വയസ്.

ഒാപ്പറേറ്റർ ട്രെയിനി (കെമിക്കൽ)–125 ഒഴിവ്: ഫുൾടൈം റഗുലർ ബിഎസ്‌സി കെമിസ്ട്രി (ഫിസിക്സ് ഒരു വിഷയമായി പഠിച്ച്), എഒ (സിപി) ട്രേഡിൽ എൻസിവിടി അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്/ ടെക്നോളജിയിൽ റഗുലർ ഫുൾടൈം 3വർഷത്തെ ഡിപ്ലോമയും ഒരു വർഷത്തെ അപ്രന്റിസ്ഷിപ് പരിശീലനവും അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്/ ടെക്നോളജിയിൽ റഗുലർ ഫുൾടൈം 4 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ റഗുലർ ഫുൾടൈം ബിഎസ്‌സി കെമിസ്ട്രിയും (ഫിസിക്സ് ഒരു വിഷയമായി പഠിച്ച്) 2 വർഷം പ്രവൃത്തിപരിചയവും അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്/ ടെക്നോളജിയിൽ 3 വർഷത്തെ റഗുലർ ഫുൾടൈം ഡിപ്ലോമയും 2 വർഷം പ്രവൃത്തിപരിചയവും. 

ഉയർന്ന പ്രായം 27 വയസ്. 

യോഗ്യത പരീക്ഷയിലെ മാർക്ക് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. 

അപേക്ഷാഫീസ്: മാനേജ്മെന്റ് ട്രെയിനി/ എൻജിനീയർ/ ഒാഫിസർ കാറ്റഗറി: 1000 രൂപ, വർക്കർ കാറ്റഗറി: 700 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻ എന്നിവർക്ക് ഫീസില്ല. 

www.rcfltd.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com