കുസാറ്റില്‍ അസിസ്റ്റന്റ് ഒഴിവ്: വേതനം 29,785 രൂപ

cusat-cochin-university
SHARE

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് ഓണ്‍ലൈനായി ജൂലൈ 10  വരെ അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്കാണ് നിയമനം. തൃപ്്തികരമായ സേവനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നുവര്‍ഷം വരെ നീട്ടാവുന്നതാണ്. പ്രതിമാസ വേതനം 29,785 രൂപ. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന്് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് സര്‍വ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cusat.ac.in വഴി അപേക്ഷ സമര്‍പ്പിക്കാം. 

ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, സംവരണം എന്നിവ തെളിയിക്കുന്ന സര്‍്ട്ടിഫിക്കറ്റുകളുടെയും ഫീസ് അടച്ച രസീതിന്റെയും പകര്‍പ്പുകളും സഹിതം 2020 ജൂലൈ 17 ന് മുമ്പായി ലഭിക്കത്തക്കവിധം 'രജിസ്ട്രാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല, കൊച്ചി-682022' എന്ന വിലാസത്തിലേക്ക് അയക്കണം. അപേക്ഷാ ഫീസ് 700 രൂപ (ജനറല്‍/ഒ.ബി.സി.), 140 രൂപ (എസ്.സി./എസ്.ടി.). കൂടുതല്‍ വിവരങ്ങള്‍ സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്

English Summary :  Assistant vacancies in cusat, lastdate july 10

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA