sections
MORE

ഔഷധിയിൽ 539 ഒഴിവ്,ശമ്പളം: 9200–12,000 രൂപ

Job
SHARE

ഒൗഷധിയിൽ വിവിധ തസ്തികകളിലായി 539 ഒഴിവുകൾ. ഒരു വർഷത്തെ കരാർ നിയമനം. തസ്തിക, യോഗ്യത, പ്രായം, ശമ്പളം എന്നിവ ചുവടെ.

ബോയിലർ ഒാപ്പറേറ്റർ (2 ഒഴിവ്): ഒന്നാംക്ലാസ്/ രണ്ടാംക്ലസ് ബോയിലർ കോംപീറ്റൻസി സർട്ടിഫിക്കറ്റ്, 20–41 വയസ്, 12,000 രൂപ.

മാസിയർ (6 ഒഴിവ്): മാസിയേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റ്, DAME കോഴ്സ് പാസായവർക്കു മുൻഗണന, 18–41 വയസ്, 9900 രൂപ.

മെഷീൻ ഒാപ്പറേറ്റർ/ ഷിഫ്റ്റ് ഒാപ്പറേറ്റർ (300 ഒഴിവ്): ഐടിഐ/ ഐടിസി/ പ്ലസ്ടു, 18–41 വയസ്, 9600 രൂപ.

അപ്രന്റിസ് (231 ഒഴിവ്): ഏഴാം ക്ലാസ്, 18–41 വയസ്, 9200 രൂപ.

അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

വയസ്, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷകൾ ജൂലൈ 15 നകം ഒൗഷധിയുടെ കുട്ടനെല്ലൂർ ഒാഫിസിൽ ലഭിക്കത്തക്കവിധം സമർപ്പിക്കണം. അപേക്ഷയിൽ ഫോൺ നമ്പർ രേഖപ്പെടുത്തണം. 

www.oushadhi.org

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA