ADVERTISEMENT

ആർമി ഡെന്റൽ കോറിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫിസർ തസ്‌തികയിൽ അവസരം. 43 ഒഴിവുകളാണുള്ളത്. ജൂലൈ 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

യോഗ്യത: ബിഡിഎസ്/എംഡിഎസ് (ബിഡിഎസ്  അവസാന വർഷം കുറഞ്ഞത് 55 % മാർക്ക് നേടിയിരിക്കണം).  ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ഒരു വർഷത്തെ റൊട്ടേറ്ററി ഇന്റേൺഷിപ്പ് 2020 മാർച്ച് 31 നകം പൂർത്തിയാക്കിയിരിക്കണം. 

2020 ഡിസംബർ 31 വരെ കാലാവധിയുള്ള പെർമനന്റ് ഡെന്റൽ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഇന്റർവ്യൂ സമയത്തു കൈവശമുണ്ടായിരിക്കണം.നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (എംഡിഎസ്)–2020 എഴുതിയവർക്കാണ് അവസരം,

പ്രായം: 2020 ഡിസംബർ 31ന് 45 തികയരുത്. 

സൈനികജോലികൾക്കു വേണ്ട ശാരീരികക്ഷമതയുണ്ടാകണം.

ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവരെ ആർമി ഡെന്റൽ കോറിൽ ക്യാപ്‌റ്റൻ റാങ്കിൽ നിയമിക്കും.

വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്ക് www.indianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com