പാർലമെന്റ് ഒാഫ് ഇന്ത്യ, ലോക്സഭാ സെക്രട്ടേറിയറ്റിൽ ട്രാൻസ്‌ലേറ്റർ തസ്തികയിൽ 47 ഒഴിവുകൾ. നേരിട്ടുള്ള നിയമനമാണ്. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ജൂലൈ 27 വരെ ഇമെയിൽ മുഖേന അപേക്ഷിക്കാം.
യോഗ്യത: ബിരുദതലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായി ഹിന്ദിയിൽ മാസ്റ്റർ ബിരുദം അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി ഇംഗ്ലിഷിൽ മാസ്റ്റർ ബിരുദം അല്ലെങ്കിൽ ബിരുദതലത്തിൽ ഇംഗ്ലിഷ്, ഹിന്ദി എന്നിവ വിഷയങ്ങളായി ഏതെങ്കിലും മാസ്റ്റർ ബിരുദം അല്ലെങ്കിൽ ഹിന്ദി മീഡിയത്തിൽ ഏതെങ്കിലും വിഷയത്തിൽ മാസ്റ്റർ ബിരുദം, ബിരുദതലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം അല്ലെങ്കിൽ ഇംഗ്ലിഷ് മീഡിയത്തിൽ ഏതെങ്കിലും വിഷയത്തിൽ മാസ്റ്റർ ബിരുദം, ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായിരിക്കണം.
അംഗീകൃത ട്രാൻസ്‌ലേഷൻ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്‌സ് (ഇംഗ്ലിഷിൽ നിന്ന് ഹിന്ദിയിലേക്കും തിരിച്ചും പരിഭാഷപ്പെടുത്താൻ കഴിയണം) അല്ലെങ്കിൽ കേന്ദ്ര/ സംസ്‌ഥാന സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങളിൽ/ സെക്രട്ടറിയേറ്റ്/ ലോക്സഭാ സെക്രട്ടേറിയറ്റ്/ ഹൈക്കോർട്ട്/ സുപ്രീം കോർട്ടിൽ ട്രാൻസ്‌ലേഷൻ ജോലികളിൽ (മേൽപ്പറഞ്ഞ രീതിയിൽ) കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 27 വയസ്. അർഹരായവർക്ക് ഇളവ്.
ശമ്പളം: 47,600- 1,51,100 രൂപ.
www.loksabha.nic.in