ADVERTISEMENT

എൻടിപിസിയിൽ എൻജിനീയർ, അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയിൽ അവസരം. എൻജിനീയർ തസ്തികയിൽ  250 ഉം കെമിസ്റ്റ് തസ്തികയിൽ 25 ഒഴിവുകളുമാണുള്ളത്. ജൂലൈ 31 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, ഉയർന്ന പ്രായം, ശമ്പളം എന്നിവ ചുവടെ.

എൻജിനീയർ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ): കുറ‍ഞ്ഞത് 60% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം (പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും പാസ് മാർക്ക് മതി), 3 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 30 വയസ്, 50,000–1,60,000 രൂപ.

അസിസ്റ്റന്റ് കെമിസ്റ്റ്: കുറ‍ഞ്ഞതു മൊത്തം 60% മാർക്കോടെ എംഎസ്‌സി കെമിസ്ട്രി (പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും പാസ് മാർക്ക് മതി), 3 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 30 വയസ്, 40,000–1,40,000 രൂപ

റജിസ്ട്രേഷൻ ഫീസ്: 300 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, സ്ത്രീകൾ എന്നിവർക്ക് ഫീസു വേണ്ട. 

ഒാൺലൈനായും ഒാഫ്‌ലൈനായും ഫീസടയ്ക്കാം.

www.ntpccareers.net

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com