ADVERTISEMENT

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സർക്കിൾ ബേ‌സ്ഡ് ഓഫിസർ (സിബിഒ) ആകാൻ അവസരം. വിവിധ സർക്കിളുകൾക്കു കീഴിലായി 3850 ഒഴിവുകളാണുള്ളത്. ഓൺലൈനിൽ അപേക്ഷിക്കണം.  

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 16.

 

ജോലിപരിചയമുള്ളവർക്കാണ് അവസരം. കേരളത്തിൽ ഒഴിവുകളില്ല. ഏതെങ്കിലും  ഒരു സംസ്ഥാനത്തെ ഒഴിവുകളിലേയ്ക്കു മാത്രം അപേക്ഷിക്കുക. അപേക്ഷകർക്കു പ്രാദേശിക ഭാഷാ പരിജ്ഞാനം വേണം. സർക്കിൾ ബേസ്ഡ് ഒാഫിസർ തസ്തികയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവർക്കു മറ്റു സർക്കിളുകളിലേക്കു സ്ഥലംമാറ്റത്തിന് അർഹതയില്ല.  ശമ്പളം: 23700–42020 രൂപ. വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 

 

ജോലിപരിചയം (2020 ഓഗസ്റ്റ് ഒന്നിന്) : ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളിൽ/ റീജനൽ റൂറൽ ബാങ്കുകളിൽ ഓഫിസർ ആയി കുറഞ്ഞതു 2 വർഷം ജോലിപരിചയം വേണം. 

പ്രായം: 2020 ഓഗസ്റ്റ് ഒന്നിന് 30 കവിയരുത്. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗർക്ക് 10 വർഷവും (പട്ടികവിഭാഗം– 15, ഒബിസി –13) ഇളവ് ലഭിക്കും. വിമുക്‌തഭടൻമാർക്കും മറ്റും ഇളവുണ്ട്.

 

പ്രാദേശിക ഭാഷാ പരിജ്ഞാനം: ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനും) ഉണ്ടായിരിക്കണം. അപേക്ഷകർ പത്താം  ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് തലം വരെ ബന്ധപ്പെട്ട പ്രാദേശികഭാഷ (മാർക്ക് ഷീറ്റ് / സർട്ടിഫിക്കറ്റ്) പഠിച്ചുവെന്നു കാണിക്കുന്ന രേഖ ഹാജരാക്കണം. 

തിരഞ്ഞെടുപ്പ്: ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകർക്കു ഇന്റർവ്യൂ നടത്തും. 

 

അപേക്ഷാ ഫീസ്: 750 രൂപ. പട്ടികവിഭാഗം, വികലാംഗർക്ക് ഫീസില്ല. ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം.  അപേക്ഷിക്കേണ്ട വിധം:  www.bank.sbi, www.sbi.co.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com