ADVERTISEMENT

ടാറ്റ മെമ്മോറിയൽ സെന്ററിനു കീഴിലെ മുംബൈ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിൽ വിവിധ തസ്തികകളിലായി 125 ഒഴിവ്. ഫീമെയിൽ നഴ്സ് തസ്തികയിൽ മാത്രമായി 115 ഒഴിവുകളുണ്ട്. ഒാഗസ്റ്റ് 12 വരെ ഒാൺലൈനായി അപേക്ഷിക്കാം.

 

അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട്, ഫീമെയിൽ നഴ്സ്, ക്ലിനിക്കൽ കോഒാർഡിനേറ്റർ (ന്യൂറോസർജറി), സയന്റിഫിക് അസിസ്റ്റന്റ് (സിഎസ്എസ്ഡി), ടെക്നീഷ്യൻ (ഐസിയു, ഡെന്റൽ ആൻഡ് പ്രോസ്തറ്റിക് സർജറി, പ്ലംബർ, മൾട്ടി സ്കിൽഡ്), അസിസ്റ്റന്റ് സെക്യൂരിറ്റി ഒാഫിസർ എന്നിങ്ങനെയാണ് ഒഴിവുകൾ.

 

ഫീമെയിൽ നഴ്സ്: ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി, ഒാങ്കോളജി നഴ്സിങ്ങിൽ ഡിപ്ലോമ, രണ്ടു വർഷത്തെ ക്ലിനിക്കൽ പരിചയം. അല്ലെങ്കിൽ ബേസിക്/ പോസ്റ്റ് ബേസിക് ബിഎസ്‌സി (നഴ്സിങ്), രണ്ടു വർഷത്തെ ക്ലിനിക്കൽ പ്രവൃത്തിപരിചയം. ഇന്ത്യൻ നഴ്സിങ് കൗൺസിൽ/ സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ റജിസ്റ്റർ ചെയ്യാൻ യോഗ്യരായിരിക്കണം. 

പ്രായം (12.08.2020 ന്): 30 വയസ്. ശമ്പളം: 44,900 രൂപയും മറ്റ് ആനുകൂല്യങ്ങളും.

www.tmc.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com