sections
MORE

CRPF: 789 ഒഴിവ്

Job
SHARE

സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൽ പാരാമെഡിക്കൽ  ഉൾപ്പെടെ വിവിധ തസ്തികകളിലെ നിയമനത്തിന് വിജ്ഞാപനമായി. 789 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. പിന്നീട് സ്ഥിരപ്പെട്ടേക്കാം.  ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.  ഡിസംബർ 20ന് എഴുത്തുപരീക്ഷ നടക്കും. 

ഇൻസ്പെക്ടർ (ഡയറ്റീഷ്യൻ), സബ് ഇൻസ്പെക്ടർ (സ്റ്റാഫ് നഴ്സ്, റേഡിയോഗ്രഫർ),  അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ഫാർമസിസ്റ്റ്, ഫിസിയോതെറപ്പിസ്റ്റ്, ഡെന്റൽ ടെക്നീഷ്യൻ, ലബോറട്ടറി ടെക്നീഷ്യൻ, ഇലക്ട്രോ/ കാർഡിയോഗ്രഫി ടെക്നീഷ്യൻ), ഹെഡ്കോൺസ്റ്റബിൾ (ഫിസിയോതെറപ്പി അസിസ്റ്റന്റ്/ നഴ്സിങ് അസിസ്റ്റന്റ്/ മെഡിക്, എഎൻഎം/ മിഡ്‌വൈഫ്, ഡയാലിസിസ് ടെക്നീഷ്യൻ, ജൂനിയർ എക്സ്‌റേ അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, സ്റ്റ്യുവാർഡ്), കോൺസ്റ്റബിൾ (മസൽചി, കുക്ക്, സഫായ് കരംചാരി, ധോബി/ വാഷർമെൻ, ഡബ്ല്യു/സി, ടേബിൾ ബോയ്)

വെറ്ററിനറി വിഭാഗത്തിൽ ഹെഡ് കോൺസ്റ്റബിൾ (വെറ്ററിനറി, ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രഫർ), തസ്തികയിലാണ് അവസരം. 

പ്രധാനപ്പെട്ട ചില തസ്തികകളിലെ ഒഴിവുകളും യോഗ്യതയും ചുവടെ. 

സബ് ഇൻസ്പെക്ടർ (സ്റ്റാഫ് നഴ്സ്),  175:  പ്ലസ് ടു ജയം. മൂന്നര വർഷത്തെ ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി ഡിപ്ലോമ ജയം. ജനറൽ നഴ്‌സ് അല്ലെങ്കിൽ മിഡ്‌വൈഫ് ആയി സെൻട്രൽ/ സ്‌റ്റേറ്റ് നഴ്സിങ് കൗൺസിൽ റജിസ്‌ട്രേഷൻ.  

പ്രായം: 30 വയസ്സിനു താഴെ. 

അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ഫാർമസിസ്റ്റ്), 84: പ്ലസ് ടു/തത്തുല്യം.  രണ്ടു വർഷത്തെ ഫാർമസി ഡിപ്ലോമ. ഫാർമസിസ്‌റ്റ് റജിസ്‌ട്രേഷൻ. 

പ്രായം: 20–25 വയസ്. 

അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ലബോറട്ടറി ടെക്നീഷ്യൻ), 64: സയൻസ് പഠിച്ചു മെട്രിക്കുലേഷൻ/ തത്തുല്യം.  മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ/ സർട്ടിഫിക്കറ്റ്.

പ്രായം: 20–25 വയസ്. 

ഹെഡ്കോൺസ്റ്റബിൾ (ഫിസിയോതെറപ്പി അസിസ്റ്റന്റ്/ നഴ്സിങ് അസിസ്റ്റന്റ്/ മെഡിക്), 88: പ്ലസ് ടു/ തത്തുല്യം.  രണ്ടു വർഷത്തെ  ഫിസിയോതെറപ്പി ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സ്. 

പ്രായം: 18–25 വയസ്. 

ഹെഡ്കോൺസ്റ്റബിൾ (ജൂനിയർ എക്സ്‌റേ അസിസ്റ്റന്റ്), 84: സയൻസ് പഠിച്ചു മെട്രിക്കുലേഷൻ/ തത്തുല്യം.  രണ്ടു വർഷത്തെ റേഡിയോ ഡയഗ്‌നോസിസ് ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സ്. 

പ്രായം: 20–25 വയസ്. 

കോൺസ്റ്റബിൾ (കുക്ക്), 116: മെട്രിക്കുലേഷൻ ജയവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും. മികച്ച ശാരീരികക്ഷമത ഉണ്ടായിരിക്കണം.

പ്രായം: 18–23 വയസ്.

കോൺസ്റ്റബിൾ (സഫായ് കരംചാരി), 121: മെട്രിക്കുലേഷൻ ജയവും  ഇംഗ്ലിഷ്/ ഹിന്ദി/ പ്രാദേശികഭാഷയിൽ എഴുതാനും വായിക്കാനുമുള്ള അറിവ്. മികച്ച ശാരീരികക്ഷമത ഉണ്ടായിരിക്കണം.

പ്രായം: 18–23 വയസ്.

അർഹരായവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. 

തിരഞ്ഞെടുപ്പ്: കായികക്ഷമതാ പരീക്ഷ, രേഖകളുടെ പരിശോധന, ശാരീരിക അളവെടുപ്പ്, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്‌റ്റ്,  വൈദ്യപരിശോധന എന്നിവയുണ്ടാകും. 

ശാരീരിക യോഗ്യത

പുരുഷൻ: ഉയരം: 170 സെമീ, നെഞ്ചളവ്: 80–85 സെമീ 

സ്‌ത്രീ: ഉയരം: 157 സെമീ 

തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.

അർഹരായവർക്ക് ഇളവുകളുണ്ട്. വിശദാംശങ്ങൾക്ക് വിജ്ഞാപനം കാണുക. 

കായികക്ഷമതാ പരീക്ഷ: 

കോൺസ്റ്റബിൾ (മസൽചി, കുക്ക്, സഫായ് കരംചാരി, ധോബി/ വാഷർമെൻ, ഡബ്ല്യു/സി, ടേബിൾ ബോയ്)

10 മിനിറ്റിനുള്ളിൽ 1.6 കിലോമീറ്റർ ഓട്ടം (പുരുഷൻ)

12 മിനിറ്റിനുള്ളിൽ 1.6 കിലോമീറ്റർ ഓട്ടം (സ്ത്രീ)

മേൽപറഞ്ഞ തസ്തികകൾ  ഒഴികെയുള്ളവയ്ക്ക്:

പുരുഷൻ:

7.30 മിനിറ്റിനുള്ളിൽ 1 മൈൽ ഓട്ടം.

ഹൈജംപ്– 3 അടി

ലോങ് ജംപ്– 10 അടി

സ്ത്രീ

6 മിനിറ്റിനുള്ളിൽ 800 മീറ്റർ ഓട്ടം.

ഹൈജംപ്്– 2.5 അടി

ലോങ് ജംപ്– 6 അടി

പരീക്ഷാ കേന്ദ്രങ്ങൾ: ന്യൂഡൽഹി, ഹൈദരാബാദ്, ഗുവാഹത്തി, ജമ്മു, പ്രയാഗ്‌രാജ്, അജ്മേർ, നാഗ്പുർ, മുസാഫർപുർ, പള്ളിപ്പുറം. 

അപേക്ഷാ ഫീസ്: ഗ്രൂപ്പ് ബി തസ്തികകൾക്ക് 200 രൂപ, ഗ്രൂപ്പ് സി തസ്തികകൾക്ക് 100 രൂപ. 

DIGP, Group Centre, CRPF, Bhopal  എന്ന പേരിൽ മാറാവുന്ന  ബാങ്ക് ഡ്രാഫ്‌റ്റ്/ പോസ്‌റ്റൽ ഓർഡർ ആയി ഫീസടയ്‌ക്കുക.  സ്‌ത്രീകൾക്കും എസ്‌സി/എസ്ടി വിഭാഗക്കാർക്കും  ഫീസ് വേണ്ട. 

അപേക്ഷിക്കേണ്ട വിധം: നിശ്ചിത മാതൃകയിലുള്ള അപേക്ഷ  യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം തപാലായാണ് അയക്കേണ്ടത്.  www.crpf.gov.in

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA