ADVERTISEMENT

റെയിൽവേ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ മെഡിക്കൽ ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) നടത്തുന്ന കംബൈൻഡ് മെഡിക്കൽ സർവീസസ് എക്‌സാമിനേഷന്  അപേക്ഷ ക്ഷണിച്ചു. നിലവിൽ 559 ഒഴിവുകളുണ്ട്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം.  ഒക്ടോബർ 22 നു പരീക്ഷ നടത്തും.  തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാ കേന്ദ്രമുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 18. ഓൺലൈൻ അപേക്ഷ പിൻവലിക്കാനും  അവസരമുണ്ട്. ഓഗസ്റ്റ് 25 മുതൽ 31 വരെ അപേക്ഷ പിൻവലിക്കാം.  

 

വകുപ്പുകളും തസ്‌തികയും ഒഴിവുകളുടെ എണ്ണവും ചുവടെ.

കാറ്റഗറി –1 : സെൻട്രൽ ഹെൽത്ത് സർവീസസിൽ ജൂനിയർ സ്‌കെയിൽ–182 ഒഴിവ്

കാറ്റഗറി –2 : 1. റെയിൽവേയിൽ അസിസ്‌റ്റന്റ് ഡിവിഷനൽ മെഡിക്കൽ ഓഫിസർ –300 ഒഴിവ്

2. ഇന്ത്യൻ ഓർഡനൻസ് ഫാക്‌ടറീസ് ഹെൽത്ത് സർവീസിൽ    അസിസ്‌റ്റന്റ് മെഡിക്കൽ ഓഫിസർ – 66 ഒഴിവ്

3. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിൽ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ– 4 ഒഴിവ്

4. ഈസ്‌റ്റ്, നോർത്ത്, സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഗ്രേഡ് 2–  07 ഒഴിവ്

 

യോഗ്യത:  എംബിബിഎസ് പരീക്ഷാജയം. നിബന്ധനകൾക്കു വിധേയമായി അവസാന വർഷ യോഗ്യതാ പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും. 

പ്രായം: 2020 ഓഗസ്റ്റ് ഒന്നിന് 32 വയസു തികയരുത് (1988 ഓഗസ്റ്റ് രണ്ടിനു മുൻപ് ജനിച്ചവരാകരുത്). പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗത്തിനു മൂന്നും അംഗപരിമിതർക്കു പത്തും വർഷം പ്രായപരിധിയിൽ ഇളവു ലഭിക്കും. വിമുക്‌തഭടൻമാർക്ക് ഇളവു ചട്ടപ്രകാരം.

ഫീസ്: 200 രൂപ. ഏതെങ്കിലും എസ്‌ബിഐ ശാഖയിൽ നേരിട്ടോ  നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചോ വിസാ/ മാസ്‌റ്റർ/ ഡെബിറ്റ് കാർഡ് മുഖേനയോ ഫീസടയ്‌ക്കുക.  സ്‌ത്രീകൾക്കും പട്ടികജാതി/വർഗക്കാർക്കും അംഗപരിമിതർക്കും ഫീസില്ല. നേരിട്ട് പണമടയ്ക്കുന്നവർ ഓഗസ്റ്റ് 17 നകം  ഫീസ് അടയ്ക്കണം. 

അപേക്ഷിക്കേണ്ട വിധം:  www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. രണ്ടുഘട്ടമായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.   പരീക്ഷാ സിലബസ് സംബന്ധിച്ച വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങൾക്കും വെബ്സൈറ്റ് കാണുക.

വിശദവിവരങ്ങൾക്ക്: www.upsc.gov.in

English Summary: UPSC Recruitment For Doctors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com