sections
MORE

സേനകളിൽ 344 ഒഴിവ്

Job
SHARE

കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്‌ത്രീകൾക്കുള്ള നോൺ ടെക്‌നിക്കൽ ഷോർട് സർവീസ് കമ്മിഷൻ കോഴ്‌സ് ഉൾപ്പെടെയാണിത്. എല്ലാ സൈനിക വിഭാഗങ്ങളിലുമായി 344 ഒഴിവുകളുണ്ട്. 

നവംബർ 8 നു രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും. ഓഗസ്റ്റ് 25 വരെ ഓൺലൈനിൽ അപേക്ഷിക്കാം. സെപ്റ്റംബർ ഒന്നു മുതൽ ഏഴുവരെ അപേക്ഷ പിൻവലിക്കാം. 

കോഴ്‌സ്, ഒഴിവുകൾ, പ്രായം, യോഗ്യത എന്നിവ: 1. ഇന്ത്യൻ മിലിട്ടറി അക്കാദമി, ഡെറാഡൂൺ151മത് കോഴ്‌സ്:100 ഒഴിവ് [എൻസിസി സി സർട്ടിഫിക്കറ്റ് (ആർമി വിങ്) ഉള്ളവർക്കായി നീക്കിവച്ച 13 ഒഴിവ് ഉൾപ്പെടെ]. അവിവാഹിതരായ പുരുഷൻമാർ അപേക്ഷിക്കുക. 1997 ജൂലൈ രണ്ടിനു മുൻപോ 2002 ജൂലൈ ഒന്നിനു ശേഷമോ ജനിച്ചവരാകരുത്. യോഗ്യത: ബിരുദം/തത്തുല്യം. 2. നേവൽ അക്കാദമി, ഏഴിമലഎക്‌സിക്യൂട്ടീവ് (ജനറൽ സർവീസ്/ഹൈഡ്രോ): 26 ഒഴിവ് (നേവൽ വിങ്ങിലെ എൻസിസി  സി സർട്ടിഫിക്കറ്റുകാർക്കുള്ള 6 ഒഴിവ് ഉൾപ്പെടെ). അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. 1997 ജൂലൈ രണ്ടിനു മുൻപും 2002 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: എൻജിനീയറിങ് ബിരുദം. 3. എയർഫോഴ്‌സ് അക്കാദമി, ഹൈദരാബാദ്:210 എഫ്(പി) കോഴ്‌സ് (പ്രീഫ്ലൈയിങ്):  32 ഒഴിവ് [എൻസിസി സി സർട്ടിഫിക്കറ്റ് (എയർവിങ്) ഉള്ളവർക്കായി നീക്കിവച്ചിട്ടുള്ള 3 ഒഴിവ് ഉൾപ്പെടെ]. പ്രായം: 20–24 വയസ്സ് (1997 ജൂലൈ രണ്ടിനു മുൻപും 2001 ജൂലൈ  ഒന്നിനു ശേഷവും ജനിച്ചവരാകരുത്). കൊമേഴ്സ്യൽ  പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് 26 വയസ്സുവരെയാകാം. 25 നു താഴെ പ്രായമുള്ള അപേക്ഷകർ അവിവാഹിതരായ പുരുഷന്മാരായിരിക്കണം.യോഗ്യത: അംഗീകൃത ബിരുദം (പ്ലസ്ടുവിനു ഫിസിക്‌സും മാത്‌സും പഠിച്ചവരാകണം) അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം.

മേൽപ്പറഞ്ഞ മൂന്നു കോഴ്‌സുകളും 2021 ജൂലൈയിൽ തുടങ്ങും.4. ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ:പുരുഷന്മാർക്കുള്ള 114മത് എസ്‌എസ്‌സി കോഴ്‌സ്: 169 ഒഴിവ്, അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. 1996 ജൂലൈ  രണ്ടിനു മുൻപോ 2002 ജൂലൈ ഒന്നിനു ശേഷമോ ജനിച്ചവരാകരുത്.യോഗ്യത: ബിരുദം/ തത്തുല്യം. 5. ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ:28മത് എസ്‌എസ്‌സി (വിമൻ) (നോൺ ടെക്‌നിക്കൽ) കോഴ്‌സ്: 17 ഒഴിവ്, അവിവാഹിതരായ സ്‌ത്രീകൾ അപേക്ഷിക്കുക. 1996 ജൂലൈ രണ്ടിനു മുൻപോ 2002 ജൂലൈ  ഒന്നിനു ശേഷമോ ജനിച്ചവരാകരുത്. ബാധ്യതകളില്ലാത്ത വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും അപേക്ഷിക്കാം. യോഗ്യത: ബിരുദം/തത്തുല്യം. 

രണ്ടു കോഴ്‌സുകളും 2021 ഒക്ടോബറിൽ തുടങ്ങും.ആഗ്രഹിക്കുന്ന സർവീസ് ഏതെന്ന് അപേക്ഷാഫോമിൽ ബന്ധപ്പെട്ട കോളത്തിൽ മുൻഗണനാ ക്രമത്തിൽ രേഖപ്പെടുത്തണം. ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെ ഷോർട് സർവീസ് കമ്മിഷനിലേക്കു മാത്രമേ സ്‌ത്രീകളെ പരിഗണിക്കൂ. ഇവർ പ്രിഫറൻസായി ഒടിഎ മാത്രം രേഖപ്പെടുത്തുക.  

നിശ്‌ചിത തീയതിക്കകം യോഗ്യതാരേഖകൾ സമർപ്പിക്കാമെന്ന വ്യവസ്‌ഥയിൽ അവസാന വർഷ വിദ്യാർഥികളെയും പരിഗണിക്കും. ഇന്ത്യൻ മിലിട്ടറി അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കും അപേക്ഷിക്കുന്ന അവസാന വർഷ വിദ്യാർഥികൾ 2021 ജൂലൈ ഒന്നിനു മുൻപും എയർഫോഴ്‌സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2021 മേയ് 13നു മുൻപും ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2021 ഒക്ടോബർ ഒന്നിനു മുൻപും യോഗ്യതാ രേഖ സമർപ്പിക്കണം. 

നിശ്ചിത ശാരീരിക യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകർ. 

എഴുത്തുപരീക്ഷയ്ക്ക് കേരളത്തിൽ കൊച്ചിയിലും  തിരുവനന്തപുരത്തും കേന്ദ്രമുണ്ട്. 

അപേക്ഷാഫീസ്: 200 രൂപ. ഏതെങ്കിലും എസ്‌ബിഐ ശാഖയിലൂടെ നേരിട്ടോ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചോ വീസാ/മാസ്‌റ്റർ/റുപേ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് മുഖേനയോ ഫീസടയ്‌ക്കുക. സ്‌ത്രീകൾക്കും പട്ടികജാതി/വർഗക്കാർക്കും ഫീസില്ല. www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ശാരീരിക യോഗ്യതകളും  സിലബസും അടക്കമുള്ള വിജ്‌ഞാപനം  www.upsc.gov.in എന്ന വെബ്‌സൈറ്റിൽ.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA