റെയിൽവേയിൽ 4931 അപ്രന്റിസ്

train
Representative Image
SHARE

നോർത്ത് ഇൗസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ: 4499 അപ്രന്റിസ് 

നോർത്ത് ഇൗസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ അപ്രന്റിസ് ആകാം. ബിഹാർ, വെസ്റ്റ് ബംഗാൾ, അസം എന്നിവിടങ്ങളിലെ ഡിവിഷൻ/ വർക്ക്ഷോപ്പുകളിലാണ് അവസരം. 4499 ഒഴിവുകളുണ്ട്. സെപ്റ്റംബർ 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.

മെഷിനിസ്റ്റ്, വെൽഡർ, ഫിറ്റർ, ഡീസൽ മെക്കാനിക്, ഇലക്ട്രീഷ്യൻ, റഫ്രിജറേറ്റർ ആൻഡ് എസി മെക്കാനിക്, ഇലക്ട്രോണിക്സ് മെക്കാനിക്, ലൈൻമാൻ, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക്  സിസ്റ്റം മെയിന്റനൻസ്, മേസൺ, പെയിന്റർ, കാർപെന്റർ, ടർണർ, ഫിറ്റർ സ്ട്രക്ചറൽ, മെഷിനിസ്റ്റ് (ഗ്രൈൻഡർ) ട്രേഡുകളിലാണ് ഒഴിവ്. 

യോഗ്യത: കുറഞ്ഞതു മൊത്തം 50 % മാർക്കോടെ പത്താം ക്ലാസ് ജയം (10 + 2 പരീക്ഷാരീതി)/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (എൻസിവിടി/ എസ്‌സിവിടി).

പ്രായം: 15– 24 വയസ്. 2020 ജനുവരി 1 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഇളവു ലഭിക്കും. 

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. വൈദ്യപരിശോധനയും ഡോക്യുമെന്റ് വെരിഫിക്കേഷനുമുണ്ടാകും. 

അപേക്ഷാ ഫീസ്: 100 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. 

www.nfr.indianrailways.gov.in 

സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേയിൽ 432 അപ്രന്റിസ്

സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ വിവിധ ട്രേഡുകളിൽ അപ്രന്റിസ് അവസരം. 432 ഒഴിവ്. ‌ഒരു വർഷമാണ് പരിശീലനം. ഒാഗസ്റ്റ് 30വരെ ഒാൺലൈനായി അപേക്ഷിക്കാം.

COPA, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), ഫിറ്റർ, ഇലക്ട്രീഷ്യൻ, വയർമാൻ,    ഇലക്ട്രോണിക് മെക്കാനിക്, ആർഎസി മെക്കാനിക്, വെൽഡർ, പ്ലംബർ, മേസൺ, പെയിന്റർ, കാർപെന്റർ, മെഷിനിസ്റ്റ്, ടർണർ, ഷീറ്റ് മെറ്റൽ വർക്കർ ട്രേഡുകളിലാണ് ഒഴിവ്. 

യോഗ്യത: പത്താം ക്ലാസ് ജയം (10+2 രീതി)/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് ജയം.

പ്രായം (01.07.2020ന്): 15–24 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണ് പ്രവേശനം. വൈദ്യ പരിശോധനയുമുണ്ടാകും. 

www.secr.indianrailways.gov.in 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA