ഹൈദരാബാദ് ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ടെക്നിക്കൽ ഒാഫിസറുടെ 350 ഒഴിവുകൾ. ഒൻപത് മാസത്തെ കരാർ നിയമനമാണ്. ഒാഗസ്റ്റ് 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.
യോഗ്യത: കുറഞ്ഞത് മൊത്തം 60 % മാർക്കോടെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്/ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് എൻജിനീയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്/ മെക്കാനിക്കൽ എൻജിനീയറിങ്/ കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ എൻജിനീയറിങ് ബിരുദം, കുറഞ്ഞത് ഒരു വർഷത്തെ ഇൻഡസ്ട്രിയൽ പ്രവൃത്തിപരിചയം.
പ്രായം: ഉദ്യോഗാർഥികൾ 1990 ജൂലൈ 31 ന് ശേഷം ജനിച്ചവരായിരിക്കണം. അർഹരായവർക്ക് ഉയർന്നപ്രായത്തിൽ ഇളവു ലഭിക്കും.
ശമ്പളം: 23,000 രൂപ.
തിരഞ്ഞെടുപ്പ്: അപേക്ഷകർക്ക് യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട് ലിസ്റ്റ് ചെയ്യും. ഷോർട് ലിസ്റ്റ് ചെയ്യുന്നവരെ ഡോക്യുമെന്റ് വെരിഫിക്കഷനായി തിരഞ്ഞെടുക്കും. ഹൈദരാബാദ്, ന്യൂഡൽഹി, ബെംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഡോക്യുമെന്റ് വെരിഫിക്കഷൻ നടത്തുക. www.ecil.co.in
285 അപ്രന്റിസ്
ഹൈദരാബാദ് ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഐടിഐ ട്രേഡ് അപ്രന്റിസ് അവസരം. വിവിധ ട്രേഡുകളിലായി 285 ഒഴിവുകളുണ്ട്. തെലങ്കാനയിലുള്ളവർക്കാണ് അവസരം. സെപ്റ്റംബർ 19 വരെ ഒാൺലൈനായി അപേക്ഷിക്കാം.
ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, ആർ ആൻഡ് എസി, എംഎംവി, ടർണർ, മെഷീനിസ്റ്റ്, എംഎം ടൂൾ മെയിന്റ്, കാർപെന്റർ, സിഒപിഎ, ഡീസൽ മെക്കാനിക്, പ്ലംബർ, എസ്എംഡബ്ല്യു, വെൽഡർ, പെയിന്റർ വിഭാഗങ്ങളിലാണ് അവസരം.
www.ecil.co.in
English Summary: Recruitment in Electronics Corporation Of India Limited