ADVERTISEMENT

കേന്ദ്ര സായുധ പൊലീസ് സേനകളിൽ അസിസ്‌റ്റന്റ് കമൻഡാന്റ്സ് (ഗ്രൂപ്പ് എ) ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) അപേക്ഷ ക്ഷണിച്ചു. 209 ഒഴിവുകളുണ്ട്. ഡിസംബർ 20 നു നടത്തുന്ന സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സസ് (അസിസ്‌റ്റന്റ് കമൻഡാന്റ്സ്) പരീക്ഷ മുഖേനയാണ് തിരഞ്ഞെടുപ്പ്. 

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്‌എഫ്), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി  ഫോഴ്സ് (സിഐഎസ്എഫ്), സശസ്‌ത്ര സീമാബെൽ (എസ്എസ്ബി), ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) എന്നീ സേനാവിഭാഗങ്ങളിലാണ് അവസരം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 7. 

ഒഴിവുകൾ: 

 

ബിഎസ്‌എഫ് -78 

സിആർപിഎഫ് –13 

സിഐഎസ്എഫ്–69

ഐടിബിപി–27

എസ്‌എസ്‌ബി –22

 

പ്രായം: 2020 ഓഗസ്‌റ്റ് ഒന്നിന് 20–25 വയസ് (1995 ഓഗസ്‌റ്റ് രണ്ടിനു മുൻപോ 2000 ഓഗസ്‌റ്റ് ഒന്നിനു ശേഷമോ ജനിച്ചവരാകരുത്). എസ്‌സി/ എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. വിമുക്‌തഭടന്മാർക്കും സർക്കാർ ജീവനക്കാർക്കും ഇളവ്  ചട്ടപ്രകാരം.

യോഗ്യത: അംഗീകൃത ബിരുദം/ തത്തുല്യം. നിശ്‌ചിത തീയതിക്കകം യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കാമെന്നുറപ്പുണ്ടെങ്കിൽ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും അവസാന വർഷ വിദ്യാർഥികളെയും പരിഗണിക്കും. 

എൻസിസി ബി/സി സർട്ടിഫിക്കറ്റ് അഭിലഷണീയ യോഗ്യതയാണ്.

 

ശാരീരിക യോഗ്യത: 

പുരുഷൻമാർ: ഉയരം: 165 സെ.മീ. 

നെഞ്ചളവ്: 81 സെ.മീ. (വികാസം കുറഞ്ഞത് 5 സെ.മീ.)

തൂക്കം: 50 കി.ഗ്രാം

സ്‌ത്രീകൾ: ഉയരം: 157 സെമീ. 

തൂക്കം: 46 കി.ഗ്രാം. 

 

കാഴ്‌ച സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്.

തിരഞ്ഞെടുപ്പ് രീതി: എഴുത്തുപരീക്ഷ, ഫിസിക്കൽ സ്‌റ്റാൻഡേഡ്/ ഫിസിക്കൽ എഫിഷ്യൻസി ടെസ്‌റ്റ്, മെഡിക്കൽ സ്‌റ്റാൻഡേഡ്‌സ് ടെസ്‌റ്റ്, ഇന്റർവ്യൂ/ പഴ്‌സനാലിറ്റി ടെസ്‌റ്റ് എന്നിവയുടെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. 

എഴുത്തുപരീക്ഷ: ഡിസംബർ 20നു പരീക്ഷ നടക്കും. രണ്ടു പേപ്പറുകളുണ്ട്. രാവിലെയും ഉച്ചയ്ക്കുമായിട്ടാണു പരീക്ഷ. പരീക്ഷയുടെ വിശദമായ സിലബസിനു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക. തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട്.  

ശാരീരികക്ഷമതാ പരീക്ഷ: ഇനി പറയുന്ന ഇനങ്ങളുണ്ടാകും. പുരുഷന്മാർക്കും സ്‌ത്രീകൾക്കും ഇനങ്ങൾ വ്യത്യസ്‌തമാണ്.

 

പുരുഷന്മാർ: 

1. 16 സെക്കൻഡിനകം 100 മീറ്റർ ഓട്ടം

2. 3.45 മിനിറ്റിനകം 800 മീറ്റർ ഓട്ടം

3. ലോങ് ജംപ്: മൂന്നര മീറ്റർ ( 3 അവസരം)

4. ഷോട്ട്‌പുട്ട്: (7.26 കി.ഗ്രാം): നാലര മീറ്റർ.

സ്‌ത്രീകൾ: 

1. 18 സെക്കൻഡിനകം 100 മീറ്റർ ഓട്ടം.

2. 4.45  മിനിറ്റിനകം 800 മീറ്റർ ഓട്ടം.

3. ലോങ് ജംപ്: മൂന്ന് മീറ്റർ ( 3 അവസരം)

കായികക്ഷമതാ പരീക്ഷയിൽ ഗർഭിണികളെ പങ്കെടുപ്പിക്കില്ല. ഇവരെ അയോഗ്യരാക്കും.

അപേക്ഷാഫീസ്: 200 രൂപ. ഏതെങ്കിലും എസ്‌ബിഐ ശാഖയിൽ നേരിട്ടോ  നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചോ വിസാ/ മാസ്‌റ്റർ/ റുപേ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് മുഖേനയോ  ഫീസടയ്‌ക്കാം. സ്‌ത്രീകൾക്കും പട്ടികജാതി/ വർഗക്കാർക്കും ഫീസില്ല.

അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഉദ്യോഗാർഥികൾ ഒരപേക്ഷ സമർപ്പിച്ചാൽ മതി. ഒന്നിൽ കൂടുതൽ അപേക്ഷകൾ പരിഗണിക്കില്ല. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകർക്ക് ഇ–മെയിൽ വിലാസം ഉണ്ടായിരിക്കണം. 

വിശദവിവരങ്ങൾക്ക് : www.upsconline.nic.in

English Summary: Central Armed Police Forces Recruitment 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com