നവോദയ വിദ്യാലയ സമിതി പുണെ റീജനു കീഴിലുള്ള ജവാഹർ നവോദയ വിദ്യാലയങ്ങളിൽ 454 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ഇമെയിൽ വഴിയാണ് അപേക്ഷിക്കേണ്ടത്. സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം.
പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ, ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ, ഫാക്കൽറ്റി കം സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, ദാമൻ ആൻഡ് ദിയു, ദാദ്ര ആൻഡ് നാഗർ ഹവേലി എന്നിവിടങ്ങളിലെ നവോദയ വിദ്യാലയങ്ങളിലാണ് നിയമനം.
പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ തസ്തികകളിൽ 98 ഒഴിവുകളാണുള്ളത്. വിഷയം തിരിച്ചുള്ള ഒഴിവ് ചുവടെ.
ഹിന്ദി-16, ഇംഗ്ലിഷ്-6, മാത്തമാറ്റിക്സ്-10, ബയോളജി-17, കെമിസ്ട്രി-14, ഫിസിക്സ്–14, ഇക്കണോമിക്സ്-3, ജ്യോഗ്രഫി- 6, ഹിസ്റ്ററി-10, പിജിടി, ഐടി- 2.
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ തസ്തികകളിൽ 283 ഒഴിവുകളാണുള്ളത്. വിഷയം തിരിച്ചുള്ള ഒഴിവ് ചുവടെ.
ഹിന്ദി-48, ഇംഗ്ലിഷ്-31, മാത്തമാറ്റിക്സ്-48, സയൻസ്-28, സോഷ്യൽ സ്റ്റഡീസ്-32, ഗുജറാത്തി-13, മറാത്തി–8 ആർട്ട്-17, മ്യൂസിക്-13, പിഇടി (മെയിൽ)-20, പിഇടി (ഫീമെയിൽ)-13, ലൈബ്രേറിയൻ–12.
ഫാക്കൽറ്റി കം സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (എഫ്സിഎസ്എ) തസ്തികയിൽ 73 ഒഴിവുകളുണ്ട്.
ശമ്പളം: പിജിടി- 27500 രൂപ
ടിജിടി & മിസലേനിയസ്- 26250 രൂപ
എഫ്സിഎസ്എ-26250 രൂപ.
https://navodaya.gov.in/nvs/ro/Pune/en/home/index.html