തമിഴ്നാട് എൻഎൽസി ഇന്ത്യയിൽ 675 അപ്രന്റിസ് ഒഴിവ്. സെപ്റ്റംബർ 11 മുതൽ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം. ട്രേഡ്, ഒഴിവുകളുടെ എണ്ണം, യോഗ്യത, സ്‌റ്റൈപ്പൻഡ് എന്നിവ ചുവടെ.
ഫിറ്റർ (90), ടർണർ (35), മെക്കാനിക്– മോട്ടോർ വെഹിക്കിള്‍ (95), ഇലക്ട്രീഷ്യൻ (90), വയർമാൻ (90), മെക്കാനിക്– ഡീസൽ (5), മെക്കാനിക്– ട്രാക്ടർ (5), കാർപെന്റർ (5), പ്ലംബർ (5), സ്റ്റെനോഗ്രഫർ (15), വെൽഡർ (90): ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ (എൻസിവിടി/ ഡിജിഇടി), 10019 രൂപ.
പിഎഎസ്എഎ (30 ഒഴിവ്): സിഒപിഎ (എൻടിസി/ പിഎൻടിസി), 8766 രൂപ.
അക്കൗണ്ടന്റ് (40 ഒഴിവ്): ബികോം, 12,524 രൂപ.
ഡേറ്റാ എൻട്രി ഒാപ്പറേറ്റർ (40 ഒഴിവ്): ബിഎസ്‌സി കംപ്യൂട്ടർ സയൻസ്/ ബിസിഎ, 12,524 രൂപ.
അസിസ്റ്റന്റ്– എച്ച്ആർ (40 ഒഴിവ്): ബിബിഎ, 12,524 രൂപ.
www.nlcindia.com
English Summary: NLC India Recruitment