ADVERTISEMENT

ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ബാങ്കിൽ ക്ലാർക്ക്, പ്രൊബേഷനറി ഓഫിസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 155 ഒഴിവുകളാണുള്ളത്. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15.

ക്ലാർക്ക്

ഒഴിവുകളുടെ എണ്ണം: 80

ശമ്പളം: 11,765 -31,540 രൂപ

യോഗ്യത: കുറഞ്ഞത് 45 % മാർക്കോടെ ഫുൾടൈം റഗുലർ ബിരുദം അല്ലെങ്കിൽ  ബിരുദാനന്തര ബിരുദം. കംപ്യൂട്ടർ ഓപ്പറേഷൻസ് പരിജ്‌ഞാനമുള്ളവരാകണം അപേക്ഷകർ. ബാങ്കിങ്, ധനകാര്യ, എൻബിഎഫ്സി സ്ഥാപനങ്ങളിൽ 1–2 വർഷം ജോലിപരിചയമുള്ളവർക്ക് മുൻഗണന.

പ്രായം:  21 –28. 

 

2019 ജൂലൈ 31 അടിസ്‌ഥാനമാക്കി യോഗ്യതയും പ്രായവും കണക്കാക്കും.

തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ടാകും.

പ്രൊബേഷനറി ഓഫിസർ

ഒഴിവുകളുടെ എണ്ണം: 75

സ്കെയിൽ –1: 23,700- 42,020 രൂപ

 

യോഗ്യത: കുറഞ്ഞത് 50 % മാർക്കോടെ ഫുൾടൈം റഗുലർ ബിരുദം അല്ലെങ്കിൽ  ബിരുദാനന്തര ബിരുദം. കംപ്യൂട്ടർ ഓപ്പറേഷൻസ് പരിജ്‌ഞാനമുള്ളവരാകണം അപേക്ഷകർ. ബാങ്കിങ്, ധനകാര്യ, എൻബിഎഫ്സി സ്ഥാപനങ്ങളിൽ 1–2 വർഷം ജോലിപരിചയമുള്ളവർക്ക് മുൻഗണന.

പ്രായം:  21 –30. 

2019 ജൂലൈ 31 അടിസ്‌ഥാനമാക്കി യോഗ്യതയും പ്രായവും കണക്കാക്കും.

തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ടാകും.അപേക്ഷിക്കുന്ന വിധം:   www.nainitalbank.co.in  എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങളും അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങളും വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. 

English Summary: Nainital Bank Recruitment 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com