ADVERTISEMENT

വിവിധ പൊതുമേഖലാ ബാങ്കുകളിൽ ക്ലറിക്കൽ തസ്തികകളിലായി 992 ഒഴിവുകൾ കൂടി. ഇതോടെ ഈ വർഷത്തെ ഐബിപിഎസ് പൊതുവിജ്ഞാപനം മുഖേന നികത്തുന്ന ക്ലാർക്ക് ഒഴിവുകളുടെ എണ്ണം 2550 ആയി. 1558 ക്ലാർക്ക് തസ്തികകളുടെ വിജ്ഞാപനം കഴിഞ്ഞയാഴ്ച പുറത്തിറക്കിയിരുന്നു. 

കേരളത്തിലും അവസരങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്. പുതിയ വിജ്ഞാപനമനുസരിച്ച് സംസ്ഥാനത്തു 120 ഒഴിവുകളാണുള്ളത്. നേരത്തേ ഇതു 32 ആയിരുന്നു. ഒഴിവുകളുടെ എണ്ണം ഇനിയും വർധിച്ചേക്കാം. 

അപേക്ഷ 23 വരെ

ബാങ്കുകളിലെ ക്ലറിക്കൽ തസ്‌തികകളിലേക്ക് ഐബിപിഎസ് നടത്തുന്ന പത്താമത്തെ പൊതു എഴുത്തുപരീക്ഷയ്ക്കു സെപ്റ്റംബർ 23 വരെ അപേക്ഷ സ്വീകരിക്കും. ഈ പരീക്ഷയെഴുതുന്ന ഉദ്യോഗാർഥികളെവരെ മാത്രമേ 11 പൊതുമേഖലാ ബാങ്കുകളിലെ അടുത്ത സാമ്പത്തിക വർഷത്തെ (2021– 22) ക്ലാർക്ക് നിയമനങ്ങൾക്കു പരിഗണിക്കൂ. രണ്ടു ഘട്ടമായുള്ള പൊതുപരീക്ഷയിൽ നേടുന്ന സ്‌കോറിന്റെ അടിസ്‌ഥാനത്തിലാകും തിരഞ്ഞെടുപ്പ്. 2022 മാർച്ച് 31 വരെ ഈ വിജ്‌ഞാപനപ്രകാരമുള്ള നിയമനങ്ങൾക്ക് അവസരമുണ്ട്. അലോട്മെന്റ് വിവരങ്ങൾ അതതു സമയത്ത് ഐബിപിഎസ് വെബ്‌സെറ്റിൽ പ്രസിദ്ധീകരിക്കും. ഓൺലൈൻ റജിസ്‌ട്രേഷൻ, പരീക്ഷ, അലോട്മെന്റ് എന്നിവയുടെ ഷെഡ്യൂൾ ഉൾപ്പെടെ വിശദമായ വിജ്ഞാപനത്തിനു കഴിഞ്ഞ ലക്കം തൊഴിൽ വീഥി കാണുക. www.ibps.in 

English Summary: IBPS Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com