പഞ്ചാബ് നാഷനൽ ബാങ്കിൽ 535 മാനേജർ, ശമ്പളം: 31,705–51,490 രൂപ

recruitment
SHARE

പഞ്ചാബ് നാഷനൽ ബാങ്കിൽ മാനേജർ, സീനിയർ മാനേജർ തസ്തികകളിൽ അവസരം. 535 ഒഴിവുകളാണുള്ളത്. ഓൺലൈൻ വഴി അപേക്ഷിക്കണം. സെപ്റ്റംബര്‍ 29 വരെ അപേക്ഷിക്കാം. 

മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ 2, 3 വിഭാഗങ്ങളിലായാണ് ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. തസ്തിക തിരിച്ചുള്ള വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ.

മാനേജർ (റിസ്ക്) വിഭാഗത്തിൽ 160 ഒഴിവുകളും മാനേജർ (ക്രെഡിറ്റ്) വിഭാഗത്തിൽ 200 ഒഴിവുകളുമുണ്ട്. മാനേജർ (ട്രഷറി) – 30 ഒഴിവ്, മാനേജർ (ലോ) – 25 ഒഴിവ്, മാനേജർ (ആർക്കിടെക്ട്) – 2 ഒഴിവ്, മാനേജർ (സിവിൽ)– 8 ഒഴിവ്, മാനേജർ (ഇക്കണോമിക്) – 10 ഒഴിവ്, മാനേജർ (എച്ച്ആർ) –10 ഒഴിവ് എന്നിങ്ങനെയാണു മറ്റ് എംഎംജിഎസ് –2 വിഭാഗത്തിലെ അവസരം. എംഎംജിഎസ് –3 വിഭാഗത്തിൽ സീനിയർ മാനേജർ (റിസ്ക്), സീനിയർ മാനേജർ (ക്രെഡിറ്റ്) തസ്തികകളിലായി യഥാക്രമം 40, 50 ഒഴിവുകളാണുള്ളത്. യോഗ്യത, ജോലിപരിചയം എന്നിവ സംബന്ധിച്ച വിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

ശമ്പളം:

എംഎംജിഎസ് –2: 31705–45950 രൂപ

എംഎംജിഎസ് –3: 42020 – 51490 രൂപ

പ്രായപരിധി:

എംഎംജിഎസ് –2: 25-35

എംഎംജിഎസ് –3: 25- 37

ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്ക് മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവ് ലഭിക്കും. 

തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാകും തിര‍ഞ്ഞെടുപ്പ്. ഒക്ടോബര്‍ – നവംബര്‍ മാസത്തിൽ ഓൺലൈൻ പരീക്ഷ നടത്തും.

അപേക്ഷാ ഫീസ്: ജനറൽ വിഭാഗത്തിന് 850 രൂപ. പട്ടികവിഭാഗം, അംഗപരിമിതർക്കു 175 രൂപ മതി. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് മുഖേന അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, ക്യാഷ് കാർഡ്, മൊബൈൽ വാലറ്റ് വഴി ഓൺലൈനായി ഫീസ് അടയ്ക്കണം. 

ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ പൂർണരൂപവും www.pnbindia.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 

English Summary:  Punjab National Bank Recruitment 2020 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA