ADVERTISEMENT

ഭാരത് ഇലക്‌ട്രോണിക്‌സിൽ എൻജിനീയർ തസ്തികയിൽ 145 ഒഴിവ്.  വ്യത്യസ്ത വിജ്ഞാപനങ്ങളാണ്.  ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 27.   

 

37 പ്രോജക്ട് എൻജിനീയർ 

സിവിൽ (18 ഒഴിവ്), മെക്കാനിക്കൽ (8), ഇലക്ട്രിക്കൽ/ ഇഇഇ (11) വിഭാഗങ്ങളിലായി 37 പ്രോജക്ട് എൻജിനീയർ ഒഴിവ്. കേരളത്തിൽ കൊച്ചിയിലും അഴീക്കോടും അവസരമുണ്ട്.  രണ്ടു വർഷത്തെ കരാർ നിയമനമാണ്. നീട്ടിക്കിട്ടാം.

യോഗ്യത: സിവിൽ, ഇലക്ട്രിക്കൽ/ ഇഇഇ, മെക്കാനിക്കൽ വിഭാഗങ്ങളിൽ  ബിഇ/ ബിടെക്. കുറഞ്ഞത് രണ്ടു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം വേണം. 

 

പ്രായപരിധി: 28 വയസ്. 

അപേക്ഷാഫീസ്: 500 രൂപ. 

 

108 എൻജിനീയർ

ഭാരത് ഇലക്‌ട്രോണിക്‌സിന്റെ ബെംഗളൂരുവിലെ സോഫ്റ്റ്‌വെയർ ഡിവിഷനിൽ  പ്രോജക്ട് എൻജിനീയർ, ട്രെയിനി എൻജിനീയർ തസ്തികയിലായി 108 ഒഴിവ്.  

ട്രെയിനി എൻജിനീയർ (54 ഒഴിവ്): ബെംഗളൂരുവിലാണ് നിയമനം.  കംപ്യൂട്ടർ സയൻസിൽ ഒന്നാം ക്ലാസോടെ ഫുൾ ടൈം ബിഇ/ ബിടെക്. എസ്‌സി/ എസ്ടി,  ഭിന്നശേഷിക്കാർക്കു പാസ് മാർക്ക് മതി. 

ഉയർന്ന പ്രായം: 25 വയസ്.

അപേക്ഷാ ഫീസ്: 200 രൂപ. 

 

പ്രോജക്ട് എൻജിനീയർ (54 ഒഴിവ്): ബെംഗളൂരു/ ഹൈദരാബാദ്/ ചാന്ദിപുർ(ഒഡിഷ) എന്നിവിടങ്ങളിലായി 54 ഒഴിവ്. 

മെക്കാനിക്കൽ/ കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ്  ടെലികമ്യൂണിക്കേഷൻ/ വിഭാഗങ്ങളിൽ ഒന്നാം ക്ലാസോടെ ബിഇ/ ബിടെക്. എസ്‌സി/എസ്ടി, ഭിന്നശേഷിക്കാർക്കു പാസ് മാർക്ക് മതി. കുറഞ്ഞത് രണ്ടു വർഷത്തെ യോഗ്യതാനന്തര  പ്രവൃത്തിപരിചയം വേണം. 

ഉയർന്ന പ്രായം: 28 വയസ്. 

അപേക്ഷാ ഫീസ്: 500 രൂപ.  

www.bel-india.in

English Summary:  Bharat Heavy Electricals Limited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com