ADVERTISEMENT

ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഗാസിയാബാദിലെ ഇന്ത്യൻ ഫാർമകോപ്പിയ കമ്മിഷനിൽ വിവിധ തസ്തികകളിലായി 239 ഒഴിവുകൾ. കരാർ നിയമനം. ഒക്ടോബർ 5 വരെ ഒാൺലൈനായി അപേക്ഷിക്കാം.

 

ടെക്നിക്കൽ അസിസ്റ്റന്റ് (ജൂനിയർ ഫാർമകോപ്പിയൽ അസോഷ്യേറ്റ്, ജൂനിയർ ഫാർമകോവിജിലൻസ് അസോഷ്യേറ്റ്, ജൂനിയർ മെറ്റീരിയോവിജിലൻസ് അസോഷ്യേറ്റ്), ടെക്നിക്കൽ അസിസ്റ്റന്റ്/ പ്രോജക്ട് കോഒാർഡിനേറ്റർ, അസോഷ്യേറ്റ് (ഫാർമകോപ്പിയൽ അസോഷ്യേറ്റ്, ഫാർമകോവിജിലൻസ് അസോഷ്യേറ്റ്), റിസർച് സയന്റിസ്റ്റ് (സീനിയർ ഫാർമകോപ്പിയൽ അസോഷ്യേറ്റ്) ഒഴിവുകളാണുള്ളത്. 

 

ടെക്നിക്കൽ അസിസ്റ്റന്റ് (ജൂനിയർ ഫാർമകോവിജിലൻസ് അസോഷ്യേറ്റ്) തസ്തികയിൽ മാത്രം 145 ഒഴിവുകളുണ്ട്. 

ഫാർമസി/ ക്ലിനിക്കൽ ഫാർമക്കോളജി/ ഫാർമസി പ്രാക്ടീസ്/ ക്ലിനിക്കൽ റിസർച്ചിൽ പിജി അല്ലെങ്കിൽ ഡിഫാം/ എംബിബിഎസ്/ ബിഡിഎസ് ആണ് യോഗ്യത. 

ശമ്പളം: 26,250 രൂപ.

www.ipc.gov.in 

English Summary: ​Indian Pharmacopoeia Commission Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com