ADVERTISEMENT

കൊച്ചിൻ ഷിപ്‌യാഡിൽ വർക്ക്മെൻ തസ്തികയിൽ  അവസരം. 577 ഒഴിവ്. മൂന്ന് വർഷത്തെ കരാർ നിയമനം. ഒക്ടോബർ 10 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്‌തിക/ ട്രേഡുകൾ, ഒഴിവുകളുടെ എണ്ണം, യോഗ്യത, എന്നിവ ചുവടെ.

 

A. ഫാബ്രിക്കേഷൻ അസിസ്റ്റന്റ്:- 

ഷീറ്റ് മെറ്റൽ വർക്കർ (88), വെല്‍ഡർ (71): എസ്എസ്എൽസി ജയം, ബന്ധപ്പെട്ട ട്രേഡിൽ െഎടിഐ– എൻടിസി, കുറഞ്ഞതു മൂന്നു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

 

B. ഒൗട്ട്‌ഫിറ്റ് അസിസ്റ്റന്റ്:- 

ഫിറ്റർ (31), മെക്കാനിക് ഡീസൽ (30), മെക്കാനിക് മോട്ടോർ വെഹിക്കിൾ (6), ഫിറ്റർ പൈപ്പ്- പ്ലംബർ (21), പെയിന്റർ (13), ഇലക്ട്രീഷ്യൻ (63),  ഇലക്ട്രോണിക് മെക്കാനിക് (65), ഇൻസ്ട്രുമെന്റ് മെക്കാനിക് (65), ഷിപ്റൈറ്റ് വുഡ് (15), മെഷിനിസ്റ്റ് (11), ഒാട്ടോ ഇലക്ട്രീഷ്യൻ (2): എസ്എസ്എൽസി ജയം, ബന്ധപ്പെട്ട ട്രേഡിൽ െഎടിെഎ– എൻടിസി. ക്രെയ്ൻ ഒാപ്പറേറ്റർ- ഇഒടി (19): എസ്എസ്എൽസി ജയം, ഇലക്ട്രീഷ്യൻ/ ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ െഎടിെഎ– എൻടിസി. 

എല്ലാ തസ്തികകളിലും കുറഞ്ഞതു മൂന്നു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

 

C. സ്കാഫോൾഡർ: എസ്എസ്എൽസി ജയം, ഷീറ്റ് മെറ്റൽ വർക്കർ/ ഫിറ്റർ പൈപ്പ് (പ്ലംബർ)/ ഫിറ്റർ ട്രേഡിൽ െഎടിെഎ– എൻടിസിയും ഒന്ന്‌/ രണ്ട് വർഷം പ്രവൃത്തിപരിചയവും. അല്ലെങ്കിൽ എസ്എസ്എൽസി ജയവും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും.

 

D. ഏരിയൽ വർക്ക് പ്ലാറ്റ്ഫോം ഒാപ്പറേറ്റർ (2): എസ്എസ്എൽസി ജയം, ഫോർക്‌ലിഫ്റ്റ്/ ക്രെയ്ൻ ഒാപ്പറേറ്റർ ഡ്രൈവിങ് ലൈസൻസ്, കുറഞ്ഞതു മൂന്നു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

 

E. സെമി.സ്കിൽഡ് റിഗർ (53): നാലാം ക്ലാസ് ‍ജയം, കുറഞ്ഞതു മൂന്നു വർഷം പ്രവൃത്തിപരിചയം.

 

F. സ്രാങ്ക് (2): ഏഴാം ക്ലാസ് ജയം, സ്രാങ്ക്/ ലാസ്കർ കം സ്രാങ്ക് സർട്ടിഫിക്കറ്റ്, കുറഞ്ഞത് ഒരു വർഷം പ്രവൃത്തിപരിചയം.

 

G. കുക്ക് ഫോർ സിഎസ്എൽ ഗെസ്റ്റ് ഹൗസ് (1): ഏഴാം ക്ലാസ് ജയം, കുറഞ്ഞതു അഞ്ചു വർഷം പ്രവൃത്തിപരിചയം.

 

പ്രായപരിധി (2020 ഒക്ടോബർ 10 ന്): 30 വയസ്. കുക്ക് തസ്തികയിൽ 50 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായത്തിൽ നിയമാനുസൃത ഇളവുണ്ട്.

അപേക്ഷാഫീസ്: ഫാബ്രിക്കേഷൻ അസിസ്റ്റന്റ്, ഒൗട്ട്‌ഫിറ്റ് അസിസ്റ്റന്റ് വിഭാഗങ്ങളിൽ 300 രൂപയും മറ്റ് വിഭാഗങ്ങളിൽ 200 രൂപയുമാണ് ഫീസ്. 

ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഒാൺലൈനായി ഫീസടയ്ക്കാം. എസ്‌സി/ എസ്ടി/ ഭിന്നശേഷിക്കാർക്ക് ഫീസില്ല. 

www.cochinshipyard.com

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com