എൻഎൽസി ഇന്ത്യയിൽ 550 അപ്രന്റിസ്, സ്റ്റൈപ്പൻഡ്:12,524-15,028 രൂപ

recruitment
SHARE

പൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി എൻഎൽസി ഇന്ത്യാ ലിമിറ്റഡിൽ ഗ്രാജുവേറ്റ്, ടെക്‌നീഷ്യൻ അപ്രന്റിസ് ആകാൻ അവസരം. 550 ഒഴിവുകളുണ്ട്. ഒരു വർഷമാണു പരിശീലനം. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഉള്ളവർക്കാണ് അവസരം. 

ഒക്ടോബർ 15 മുതൽ ഒാൺലൈനായി അപേക്ഷിക്കാം.

അവസാന തീയതി: നവംബർ 10. എൻഎടിഎസ് പോർട്ടലിൽ നവംബർ 3 നകം റജിസ്റ്റർ ചെയ്യണം.

വിഭാഗങ്ങളും യോഗ്യതയും.

ഗ്രാജുവേറ്റ് അപ്രന്റിസ്‌:– ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻസ്‌ട്രുമെന്റേഷൻ, സിവിൽ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, കെമിക്കൽ, മൈനിങ് എൻജിനീയറിങ്: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ്/ ടെക്നോളജി ബിരുദം. സ്റ്റൈപ്പൻഡ് 15,028 രൂപ.

ടെക്‌നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്‌:– ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻസ്‌ട്രുമെന്റേഷൻ, സിവിൽ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, മൈനിങ്, ഫാർമസിസ്റ്റ്: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ്/ ടെക്നോളജി ഡിപ്ലോമ. സ്റ്റൈപ്പൻഡ് 12,524 രൂപ.

2017/ 2018/ 2019/ 2020 വർഷങ്ങളിൽ യോഗ്യതാ പരീക്ഷ ജയിച്ചവർ മാത്രം അപേക്ഷിച്ചാൽ മതി.

www.nlcindia.com

English Summary: Neyveli Lignite Corporation India Limited Recruitment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA