ADVERTISEMENT

പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഹൈദരാബാദിലെ മിശ്ര ധാതു നിഗം  ലിമിറ്റഡിൽ (MIDHANI) ഐടിഐ അപ്രന്റിസ് ആകാൻ അവസരം. 158 ഒഴിവുകൾ. ഐടിഐ ജയിച്ചവർക്ക് അപേക്ഷിക്കാം.

ഫിറ്റർ (50),  ഇലക്ട്രീഷ്യൻ (48), മെഷിനിസ്റ്റ് (20 ഒഴിവ്),  ടർണർ (20), വെൽഡർ (2) വിഭാഗങ്ങളിലാണ് അവസരം.  ഒരു വർഷമാണ് പരിശീലനം. 

തിരഞ്ഞെടുപ്പ്: ഐടിഐ– എൻസിവിടിയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 

ഉദ്യോഗാർഥികൾ www.apprenticeshipindia.org എന്ന പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. ശേഷം ലഭിക്കുന്ന റജിസ്ട്രേഷൻ നമ്പറും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും അപേക്ഷയോടൊപ്പം ഒക്ടോബർ 16 നകം അയയ്ക്കണം. 

www.midhani-india.in

English Summary: Apprentice Recruitment In Mishra Dhatu Nigam Limited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com