ADVERTISEMENT

തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ 50 ഒഴിവുകൾ. താൽക്കാലിക നിയമനം. ഒക്ടോബർ 19 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികയും യോഗ്യതകളും ചുവടെ.

പ്രോജക്ട് അസോഷ്യേറ്റ് I: കെമിസ്ട്രി/ ബയോകെമിസ്ട്രി/ സുവോളജി/ ബയോടെക്നോളജി/ അപ്ലൈഡ് അനലറ്റിക്കൽ കെമിസ്ട്രി/ ഫുഡ് ടെക്നോളജി/ ഫുഡ് സയൻസ്/ മെറ്റീരിയൽ സയൻസ്/ നാനോടെക്നോളജി/ ഇലക്ട്രോണിക്സ്/ ഫിസിക്സ്/ കംപ്യൂട്ടർ സയൻസ്/ പോളിമർ കെമിസ്ട്രി/ പോളിമർ സയൻസ്/ ബയോപോളിമർ സയൻസ്/ മൈക്രോബയോളജി/ ബയോഇൻഫർമാറ്റിക്സ്/ ബോട്ടണി/ എൻവയോൺമെന്റൽ സയൻസിൽ പിജി അല്ലെങ്കിൽ ഫുഡ് ടെക്നോളജി/ ഫുഡ് എൻജിനീയറിങ്/ ഫുഡ് പ്രോസസ് എൻജിനീയറിങ്/ മെക്കാനിക്കൽ/ മെറ്റലർജി/ മെറ്റീരിയൽ സയൻസ്/ പ്രൊഡക്ഷൻ/ മാനുഫാക്ചറിങ്/ ഡിസൈൻ/ പോളിമർ/ പ്ലാസ്റ്റിക് എൻജിനീയറിങ്/ കെമിക്കൽ/ സെറാമിക്/ ബയോടെക്നോളജി/ ബയോഫാർമസ്യൂട്ടിക്കൽ ടെക്നോളജിയിൽ ബിഇ/ ബിടെക്. 

പ്രോജക്ട് അസോഷ്യേറ്റ് II: ഫിസിക്സ്/ ഫോട്ടോണിക്സ്/ ഒപ്റ്റോഇലക്ട്രോണിക്സ്/ കെമിസ്ട്രി/ പോളിമർ കെമിസ്ട്രി/ പോളിമർ സയൻസ്/ ബയോപോളിമർ സയൻസിൽ പിജി അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ്/ എയ്റോനോട്ടിക്കൽ/ പോളിമർ/ പ്ലാസ്റ്റിക്/ മെക്കാനിക്കൽ/ കെമിക്കൽ എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്.

സീനിയർ പ്രോജക്ട് അസോഷ്യേറ്റ്: ഫിസിക്സ്/ കെമിസ്ട്രി/ മെറ്റീരിയൽ സയൻസിൽ പിജി അല്ലെങ്കിൽ ഫിസിക്സ്/ കെമിസ്ട്രി/ മെറ്റീരിയൽ സയൻസ്/ കെമിക്കൽ എൻജിനീയറിങ്/ ലൈഫ് സയൻസിൽ പിഎച്ച്ഡി.

പ്രോജക്ട് അസിസ്റ്റന്റ്: ബിഎസ്‌സി ഫിസിക്സ്/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ.

ടെക്നിക്കൽ അസിസ്റ്റന്റ്:  ബിഎസ്‌സി ഫിസിക്സ്/ കെമിസ്ട്രി അല്ലെങ്കിൽ പോളിമർ/ പ്ലാസ്റ്റിക്സ്/ മെക്കാനിക്കൽ/ കെമിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ.

പ്രായപരിധി: പ്രോജക്ട് അസോഷ്യേറ്റ്– 35 വയസ്, സീനിയർ പ്രോജക്ട് അസോഷ്യേറ്റ്– 40 വയസ്, പ്രോജക്ട് അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്– 50 വയസ്.

യോഗ്യതയും പ്രവൃത്തിപരിചയവും സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.  www.niist.res.in



English Summary: National Institute for Interdisciplinary Science and Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com