ADVERTISEMENT

ആർമി വെൽഫെയർ എജ്യുക്കേഷൻ സൊസൈറ്റിക്ക് കീഴിലുളള ആർമി പബ്ലിക് സ്‌കൂളുകളിൽ അധ്യാപകരാകാൻ അവസരം. ഒക്ടോബർ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം. വിവിധ കന്റോൺമെന്റിനും മിലിട്ടറി സ്‌റ്റേഷനും കീഴിലായി 137 സ്കൂളുകളാണുള്ളത്. കേരളത്തിൽ തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് ആർമി സ്കൂളുകൾ. വിവിധ വിഷയങ്ങളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം പ്രസിദ്ധീകരിച്ചിട്ടില്ല.  

വിഷയങ്ങൾ ചുവടെ.

പിജിടി:–ഇംഗ്ലിഷ്, ഹിന്ദി, ഹിസ്‌റ്ററി, ജോഗ്രഫി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, മാത്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി, ബയോടെക്, സൈക്കോളജി, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ് ഇൻഫർമാറ്റിക്സ്, ഹോം സയൻസ്, ഫിസിക്കൽ എജ്യുേക്കഷൻ.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള പിജി ബിരുദം, ബിഎഡ്.

ടിജിടി:– ഇംഗ്ലിഷ്, ഹിന്ദി, സംസ്കൃതം, ഹിസ്‌റ്ററി, ജോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, മാത്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി, കംപ്യൂട്ടർ, ഫിസിക്കൽ എജ്യുേക്കഷൻ.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം, ബിഎഡ്.

പിആർടി: ബിരുദം, ബിഎഡ്/ എലമെന്ററി എജ്യുക്കേഷനിൽ ദ്വിവൽസര ഡിപ്ലോമ.

ഉദ്യോഗാർഥികൾ 50 % മാർക്ക് നേടിയിരിക്കണം.

പ്രായം (2021 ഏപ്രിൽ ഒന്നിന്): തുടക്കക്കാർക്ക് 40 വയസിൽ താഴെ, പ്രവൃത്തിപരിചയമുള്ളവർക്ക് 57 വയസിൽ താഴെ (ഇവർ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ അഞ്ചു വർഷമെങ്കിലും അധ്യാപകരായി പ്രവർത്തിച്ചിരിക്കണം).

തിരഞ്ഞെടുപ്പ്: ഒാൺലൈൻ സ്‌ക്രീനിങ് പരീക്ഷ, ഇന്റർവ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടർ പരിജ്ഞാനം എന്നിവയുണ്ടാകും. തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രമുണ്ട്.

അപേക്ഷാഫീസ്: 500 രൂപ. ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിങ് മുഖേന ഒാൺലൈനായി ഫീസടയ്‌ക്കാം. 

www.aps–csb.in, www.awesindia.com 

English Summary: Army Public School Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com